പത്തനംതിട്ടയില്‍ ആകെ സ്ഥാനാര്‍ഥികള്‍ 11 പേര്‍

സൂക്ഷ്മ പരിശോധന നാളെ

Update: 2019-04-04 17:05 GMT
Advertising

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് ആകെ 11 പേര്‍. ഇതുവരെ ആകെ 23 സെറ്റ് പത്രികകള്‍ ലഭിച്ചു. ഇന്നലെ മാത്രം അഞ്ച് സ്ഥാനാര്‍ഥികള്‍ പുതുതായി നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ആന്‍റോ ആന്‍റണി നാല് സെറ്റ് പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനുവേണ്ടി രണ്ട് സെറ്റ് പത്രികകള്‍ പുതുതായി സമര്‍പ്പിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനുവേണ്ടി ഒരു സെറ്റ് പത്രിക പുതുതായി സമര്‍പ്പിച്ചു. എ.പി.ഐ സ്ഥാനാര്‍ഥി ജോസ് ജോര്‍ജ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായ അശോകന്‍, പുഷ്പാംഗദന്‍, വീണ വി എന്നിവര്‍ ഓരോ സെറ്റ് പത്രിക സമര്‍പ്പിച്ചു.

ഇന്ന് നാമനിര്‍ദ്ദേശ പത്രികകളിന്‍മേല്‍ സൂക്ഷ്മപരിശോധന നടക്കും. ഈ മാസം എട്ടുവരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. അതിനുശേഷമേ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപമാകുകയുള്ളൂ. ഏപ്രില്‍ 23നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    

Similar News