പത്തനംതിട്ടയിൽ കൂട്ടിയും കിഴിച്ചും മുന്നണികൾ

ണ്ഡലത്തിൽ പോളിംഗ് ഉയർന്നത് വിജയ സാധ്യതയായാണ് മുന്നണികൾ വിലയിരുത്തുന്നത്. ആദ്യമായാണ് പത്തനംതിട്ടയിൽ പോളിംഗ് എഴുപത് ശതമാനം കടക്കുന്നത്.

Update: 2019-04-25 15:49 GMT
Advertising

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പത്തനംതിട്ടയിൽ വോട്ടുകളുടെ കണക്കെടുപ്പിലാണ് മുന്നണികൾ. മണ്ഡലത്തിൽ പോളിംഗ് ഉയർന്നത് വിജയ സാധ്യതയായാണ് മുന്നണികൾ വിലയിരുത്തുന്നത്. ആദ്യമായാണ് പത്തനംതിട്ടയിൽ പോളിംഗ് എഴുപത് ശതമാനം കടക്കുന്നത്. പോളിംഗ് കഴിഞ്ഞതോടെ വിജയ സാധ്യതയും ഭൂരിപക്ഷ ചർച്ചകളും സജീവമാക്കി മുന്നണികൾ. ഓരോ നിയമസഭാ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർമാരെ വിളിച്ച് കണക്കെടുപ്പ് നടത്തി കഴിഞ്ഞു നേതാക്കൾ.

Full View

ഏതൊക്കെ ബൂത്തുകളിൽ ഭൂരിപക്ഷം കിട്ടുമെന്നും പിറകോട്ട് പോകാമെന്ന പട്ടികയും തയ്യാറാക്കി. ഉയർന്ന പോളിംഗ് ശതമാനം മൂന്ന് മുന്നണിക്കും പ്രതീക്ഷ നൽകുന്നുണ്ട്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ വോട്ട് ചെയ്തവരിൽ കൂടുതലും സ്ത്രീകളാണ്. ഇത് കൂടി പരിഗണിച്ചാണ് മുന്നണികളുടെ വിലയിരുത്തൽ.

അതേസമയം പ്രളയവും ശബരിമലയും വോട്ടിങ്ങിൽ പ്രതിഫലിച്ചുവെന്നാണ് അനുമാനം. മണ്ഡലത്തിൽ പോളിംഗ് 10 ലക്ഷം കടക്കുന്നതുമിതാദ്യം. ആകെയുള്ള 13,78,587 വോട്ടർമാരിൽ 10,22,763 പേരും വോട്ട് ചെയ്തു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും പോളിംഗ് 10,0000 കടന്നിരുന്നു. ഏറ്റവും കൂടുതൽ പോളിംഗ് കാഞ്ഞിരപ്പള്ളിയിലായിരുന്നു, കുറവ് ആന്മുളയിലും.

Tags:    

Similar News