കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫിൻ്റെ സർപ്രൈസ് നീക്കം; സംവിധായകൻ വി.എം.വിനു മേയർ സ്ഥാനാർഥി ആയേക്കും

യുഡിഎഫ് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Update: 2025-11-10 09:01 GMT

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി.എം.വിനുവിനെ മേയർ സ്ഥാനാർഥിയാക്കാൻ യുഡിഎഫ് നീക്കം. ഇതു സംബന്ധിച്ച് വിനുവുമായി സംസാരിച്ചെന്നും ധാരണയായെന്നും സൂചനയുണ്ട്

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു 49 സീറ്റുകളിൽ , 22 സ്ഥാനാർഥി കളെയാണ് പ്രഖ്യാപിച്ചത്. രമേശ് ചെന്നിത്തലയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. സർപ്രൈസ് സ്ഥാനാർത്ഥികൾ വരാൻ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 12ന് ശേഷമാണ് മറ്റ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം. സർപ്രൈസ് ഇപ്പോൾ പറയാത്തത് സ്ട്രാറ്റജിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertising
Advertising

നോവലിസ്റ്റും നാടകകാരനുമായ വിനയന്റെ മകനായി കോഴിക്കോടാണ് വിനുവിന്റെ ജനനം. കോളേജ് പഠനത്തിനുശേഷം സംവിധാനസഹായിയായി വിനു തന്റെ ചലച്ചിത്രജീവിതം തുടങ്ങി. മകന്റെ അച്ഛൻ, സൂര്യൻ, യെസ് യുവർ ഓണർ, ബസ് കണ്ടക്റ്റർ, വേഷം, ബാലേട്ടൻ തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.


 



Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News