ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ കനത്ത പോളിങ്

ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിൽ കനത്ത പോളിങ് രേഖപ്പെടുത്തി

Update: 2019-04-23 16:12 GMT
Advertising

ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിൽ കനത്ത പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്. ത്രികോണ മത്സരം നടന്ന ഈ മണ്ഡലങ്ങളിൽ പ്രചാരണത്തെ ചൂട് പിടിപ്പിച്ചത് ശബരിമല വിഷയമാണ്. പ്രചാരണത്തിലെ തീവ്രത വോട്ടെടുപ്പിലും പ്രതിഫലിച്ചതോടെ മൂന്ന് മണ്ഡലങ്ങളും പോയത് കനത്ത പോളിങിലേക്ക്.

തിരുവനന്തപുരത്ത് കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിങാണ് ഇത്തവണ ഉണ്ടായത്. 2004ൽ 68 ശതമാനവും 2009ൽ 65 ശതമാനവും 2014ൽ 68 ശതമാനവുമായിരുന്നു മണ്ഡലത്തിലെ പോളിങ്. എന്നാൽ ഈ തെരഞ്ഞെടുപ്പിലത് 75 ശതമാനത്തിനടുത്തെത്തി. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിങ് നടന്ന പത്തനംതിട്ടയിലും ത്രികോണ പോരാട്ടത്തിൻറെ പശ്ചാത്തലത്തിൽ റെക്കോഡ് പോളിങാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിനേക്കാൾ 10 ശതമാനത്തോളം പോളിങ് ഇവിടെ വർദ്ധിച്ചു.

Full View

എൽ.ഡി.എഫും, യു.ഡി.എഫും, എൻ.ഡി.എയും നേർക്കുനേർ നിന്ന തൃശൂരിലെ പോരാട്ടവും കനത്ത പോളിങിലാണ് അവസാനിച്ചത്. കഴിഞ്ഞ തവണയുണ്ടായിരുന്ന 72 ശതമാനത്തിൽ നിന്ന് 75 ശതമാനമായാണ് ഇവിടെ പോളിങ് വർദ്ധിച്ചത്. എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വാശിയേറിയ പോരാട്ടം നടന്ന വടകര, കണ്ണൂർ, കൊല്ലം മണ്ഡലങ്ങളിലും പോളിങ് കനത്തു.

Tags:    

Similar News