യോഗിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പ്രിയങ്ക; കോണ്‍ഗ്രസ് നേതാക്കള്‍ 8000 ഗ്രാമങ്ങളിലേക്ക്

ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വലിയ പ്രചാരണത്തിനാണ് പ്രിയങ്കാ ഗാന്ധി തുടക്കം കുറിക്കുന്നത്.

Update: 2021-01-02 16:30 GMT
Advertising

ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വലിയ പ്രചാരണത്തിനാണ് ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തുടക്കം കുറിക്കുന്നത്.

ജനുവരി 3 മുതല്‍ 25 വരെ എണ്ണായിരത്തോളം ഗ്രാമപഞ്ചായത്തുകളില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രിയങ്ക നിര്‍ദേശം നല്‍കിയത്. ബൂത്ത് തലം മുതല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നേതാക്കള്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കി. ജില്ലാ, ബ്ലോക്ക് കമ്മറ്റികളെ സജീവമാക്കാന്‍ പ്രിയങ്കക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.

പ്രാദേശിക തലത്തില്‍ സ്വാധീനമുള്ളവരെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്ന് താഴേത്തട്ടില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് ശ്രമമെന്ന് സംസ്ഥാന പ്രസിഡന്‍റ് അജയ്കുമാര്‍ ലല്ലു പറഞ്ഞു. 60000 ഗ്രാമസഭകളിലും പാര്‍ട്ടി കരുത്താര്‍ജിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രതിസന്ധികള്‍, ക്രമസമാധാന തകര്‍ച്ച തുടങ്ങിയ വിഷയങ്ങളിലൂന്നിയാകും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രചാരണം. മോദി - യോദി സര്‍ക്കാരുകളുടെ പരാജയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുകയാണ് ലക്ഷ്യമെന്നും അജയ്കുമാര്‍ ലല്ലു പറഞ്ഞു.

Tags:    

Similar News