നാട്ടിലേക്ക് പോകാനുദ്ദേശിക്കുന്ന ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ പുതിയ രജിസ്ട്രേഷന്‍ പോര്‍ട്ടല്‍

പഴയ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പുതുതായി ചെയ്യേണ്ടി വരും

Update: 2020-05-12 22:11 GMT
Advertising

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ഉദ്ദേശിക്കുന്നവര്‍ക്കായുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ഖത്തര്‍ ഇന്ത്യന്‍ എംബസി പുതിയ പോര്‍ട്ടല്‍ തുടങ്ങി.

https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്നതാണ് പുതിയ രജിസ്ട്രേഷന്‍ ലിങ്ക്.

നേരത്തെയുണ്ടായിരുന്ന രജിസ്ട്രേഷനിലെ അപാകതകള്‍ മൂലം ചിലരുടെ യാത്രയ്ക്ക് തടസ്സം നേരിട്ടതിനാലാണ് പുതിയ പോര്‍ട്ടലൊരുക്കിയതെന്നാണ് വിശദീകരണം.

ഗൂഗിള്‍ ഡാറ്റാ ഷീറ്റ് മുഖേനയായിരുന്നു നേരത്തെ യാത്രക്കുദ്ദേശിക്കുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഇതില്‍ ഖത്തര്‍ ഐഡി, വിസ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്താത്തിനാല്‍ യാത്രയ്ക്ക് തടസ്സങ്ങള്‍ നേരിട്ടുവെന്നാണ് വിശദീകരണം. പുതിയ പോര്‍ട്ടലില്‍ ഇവ കൂടി രേഖപ്പെടുത്താനുള്ള ഓപ്ഷനുണ്ട്.

നേരത്തെ രജിസ്റ്റര്‍ ചെയ്ത് അവസരത്തിനായി കാത്തിരിക്കുന്നവരും ഇതോടെ പുതിയ പോര്‍ട്ടലില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണം.

പുതിയ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതോടെ ഇ മെയില്‍ വഴി കണ്‍ഫര്‍മേഷന്‍ ലഭിക്കും.

Tags:    

Similar News