ഖത്തറില്‍ ജൂണ്‍ 15 മുതല്‍ ഘട്ടം ഘട്ടമായി പള്ളികള്‍ തുറക്കും

വെള്ളിയാഴ്ച്ചയിലെ ജുമുഅ നമസ്കാരം ആഗസ്ത് മുതല്‍ മാത്രം

Update: 2020-06-08 21:14 GMT
Advertising

ഖത്തറില്‍ ഘട്ടം ഘട്ടമായി പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കാന്‍ മതകാര്യമന്ത്രാലയം തീരുമാനിച്ചു. ആദ്യ ഘട്ടമായ ജൂണ്‍ പതിനഞ്ചിന് തെരഞ്ഞെടുക്കപ്പെട്ട പള്ളികള്‍ മാത്രം തുറന്നുകൊടുക്കും. എന്നാല്‍ കര്‍ശനമായ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചായിരിക്കും ആരാധനാകര്‍മ്മങ്ങള്‍. രണ്ട് മീറ്റര്‍ സാമൂഹിക അകലം, മാസ്ക്, കയ്യുറ, ഇഹ്തിറാസ് ആപ്പ് തുടങ്ങിയവ പള്ളികളില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധമായിരിക്കും. നമസ്കാരപ്പായകള്‍, പാരായണം ചെയ്യാനുള്ള ഖുര്‍ആന്‍ എന്നിവ ഓരോരുത്തരും സ്വന്തമായി കരുതണം. ഇവ പള്ളികളില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. അംഗസ്നാനം (വുളു), ബാത്ത്റൂം എന്നീ സൌകര്യങ്ങള്‍ പള്ളികളില്‍ ഉണ്ടാകില്ല. ഇവയെല്ലാം വീട്ടില്‍ വെച്ച് തന്നെ നിര്‍വഹിച്ച് നമസ്കാരത്തിന് മാത്രം പള്ളിയിലെത്താം.

എന്നാല്‍ ആദ്യ ഘട്ടത്തില്‍ വെള്ളിയാഴ്ചചയിലെ ജുമുഅ ഉണ്ടാവില്ല. ആഗസ്ത് മുതല്‍ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ മാത്രം 54 പള്ളികളില്‍ ജുമാ ആരംഭിക്കും. തുടര്‍ന്ന് നാലാം ഘട്ടമായ സെപ്തംബറോടെ മുഴുവന്‍ പള്ളികളും പൂര്‍ണാര്‍ത്ഥത്തില്‍ തുറന്നുകൊടുക്കും

Tags:    

Similar News