സഞ്ജു പുറത്ത്; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു വി സാംസണെ ഒഴിവാക്കി.

Update: 2021-02-20 15:46 GMT
Advertising

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു വി സാംസണെ ഒഴിവാക്കി. കഴിഞ്ഞ ആസ്‌ട്രേലിയന്‍ ടി20 പരമ്പരയില്‍ സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. പകരം ടെസ്റ്റ് ടീമില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന റിഷഭ് പന്ത് ടി20 ടീമിലെത്തി. വിരാട് കോഹ്‌ലി തന്നെയാണ് ടി20 പരമ്പരയിലും ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവ് ഇതാദ്യമായി ഇന്ത്യയുടെ ടി20 ടീമിലെത്തി.

കഴിഞ്ഞ ഐപിഎല്ലിലും ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫിയിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത യുവ വിക്കറ്റ് കീപ്പര്‍ ഇഷന്‍ കിഷനും ടീമിലിടം നേടി. രാഹുല്‍ തിവാട്ടിയയാണ് മറ്റൊരു പുതുമുഖ താരം. ടീം ഇങ്ങനെ; വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷബ് പന്ത്, ഇഷന്‍ കിഷന്‍, യൂസ് വേന്ദ്ര ചാഹല്‍, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തിവാട്ടിയ, നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, നവ്ദീപ് സെയ്‌നി, ശര്‍ദുല്‍ താക്കൂര്‍

അഞ്ച് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലുള്ളത്. അഹമ്മദാബാദാണ് എല്ലാ മത്സരങ്ങള്‍ക്കും വേദിയാവുന്നത്. അതേസമയം കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും ശ്രദ്ധേയ പ്രകടനങ്ങളൊന്നും സഞ്ജുവിന്റെ ഭാഗത്ത് നിന്നു ഉണ്ടായില്ല. ശേഷം നന്ന സയിദ് മുഷ്താഖ് അലി ടി20യിലും സഞ്ജു നിരാശപ്പെടുത്തി. വിജയ്ഹസാരെ ട്രോഫി കേരളത്തിന്റെ ആദ്യ മത്സരത്തില്‍ സഞ്ജു 4 റണ്‍സാണ് നേടിയത്.

Tags:    

Similar News