"ജൂതവംശഹത്യയില്‍ ഇടപെടാന്‍ പുറത്തുള്ളവര്‍ക്ക് കഴിയുമോ?" കേന്ദ്രസര്‍ക്കാര്‍ ക്യാമ്പയിനെതിരെ സന്ദീപ് ശര്‍മ
ചൈന ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ സ്വീകരിക്കുന്നതിനെതിരെ ഇടപെടാൻ സാധിക്കുമോ?
Update: 2021-02-04 09:43 GMT
'ഇന്ത്യാടുഗെദര്' ക്യാമ്പയിനിനെ രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ച് പഞ്ചാബ് ക്രിക്കറ്റ് താരം സന്ദീപ് ശർമ. ഇതേ ലോജിക് പ്രകാരം ജർമനി ജൂതരെ കൂട്ടക്കൊല ചെയ്യുമ്പോൾ പുറത്തുനിന്നുള്ളവർക്ക് ഇടപെടാൻ കഴിയുമോ?. പാകിസ്താനിൽ സിഖ്, അഹ്മദി, ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളെ പീഢിപ്പിക്കുമ്പോൾ പുറത്തുനിന്നുള്ളവർക്ക് ഇടപെടാൻ സാധിക്കുമോ?. ചൈന ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ സ്വീകരിക്കുന്നതിനെതിരെ ഇടപെടാൻ സാധിക്കുമോ?.. ഇന്ത്യയില്‍ മുസ്ലിംകള്ക്കെതിരെയും സിഖുകാര്‍ക്കെതിരെയുമുള്ള അതിക്രമങ്ങളില്‍ ഇടപെടാന്‍ സാധിക്കുമോ? തുടങ്ങിയ നിരവധി ഉദാഹരണങ്ങളടങ്ങിയ കുറിപ്പാണ് സന്ദീപ് ശർമ ട്വിറ്ററില്‍ പങ്കുവെച്ചത്.
92 മത്സരങ്ങളിൽ ഐ.പി.എല്ലിൽ കളിച്ച താരം നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമാണ്.