വന്‍കിട വ്യവസായ വികസന സമ്മേളനത്തില്‍ ലോകോത്തര കമ്പനികള്‍ക്കൊപ്പം ഇന്ത്യന്‍ കമ്പനികളും

2017ലാണ് എന്‍.ഐ.ഡി.എല്‍.പി എന്ന ചുരുക്കപ്പേരിലുള്ള ദേശീയ വ്യാവസായിക വികസന ചരക്കു നീക്ക പദ്ധതി പ്രഖ്യാപിച്ചത്. സൌദി കിരീടാവകാശിയുടെ നേതൃത്വത്തിലാണ് പദ്ധതി.

Update: 2019-01-25 03:25 GMT
Advertising

സൌദിയില്‍ നടക്കാനിരിക്കുന്ന വന്‍കിട വ്യവസായ വികസന സമ്മേളനത്തില്‍ ലോകോത്തര കമ്പനികള്‍ക്കൊപ്പം ഇന്ത്യന്‍ കമ്പനികളും പങ്കെടുക്കും. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് ആന്‍റ് ലോജിസ്ടിക്സ് പ്രോഗ്രാമിന് തുടക്കം കുറിക്കുന്നതാണ് സമ്മേളനം. സൌദി ഭരണ നേതൃത്വവും ഉന്നത വ്യക്തിത്വങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും.

ദേശീയ വ്യാവസായിക വികസന ചരക്കു നീക്ക പദ്ധതിക്ക് ഔദ്യോഗിക തുടക്കമാവുകയാണ്. ഈ മാസം 28ന് റിയാദ് റിറ്റ്സ്കാള്‍ട്ടണിലാണ് വികസന സമ്മേളനം. വിഷന്‍ 2030 യാഥാര്‍ഥ്യമാക്കാനുള്ള 12 പ്രോഗ്രാമുകളില്‍ ഒന്നാണിത്. ഊര്‍ജ, വ്യവസായ മന്ത്രി ഖാലിദ് അല്‍ ഫാലിഹാണ് പദ്ധതിയുടെ ചെയര്‍മാന്‍. വ്യവസായം, ഖനനം, ഊര്‍ജം, ചരക്ക് നീക്കം എന്നീ മേഖലകളാണ് പദ്ധതിയില്‍ പെടുക.

Full View

ലോകോത്തര കമ്പനികള്‍ സമ്മേളനത്തിലെത്തും. വിവിധ കരാറുകളും ഒപ്പു വെക്കും. സൌദിയില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിക്ഷേപം നടത്തുന്ന ലുലു ഗ്രൂപ്പിനും പ്രത്യേക ക്ഷണമുണ്ട്. 2030ഓടെ 1.6 ട്രില്യണ്‍ പുതിയ നിക്ഷേപം സൌദിയിലെത്തിക്കുകയാണ് സമ്മേളത്തിന്‍റെയും പദ്ധതിയുടേയും ലക്ഷ്യം. ഇതു വഴി പതിനാറ് ലക്ഷം ജോലി വ്യവസായ ചരക്കു നീക്ക മേഖലയില്‍ സൃഷ്ടിക്കും. 2017ലാണ് എന്‍.ഐ.ഡി.എല്‍.പി എന്ന ചുരുക്കപ്പേരിലുള്ള ദേശീയ വ്യാവസായിക വികസന ചരക്കു നീക്ക പദ്ധതി പ്രഖ്യാപിച്ചത്. സൌദി കിരീടാവകാശിയുടെ നേതൃത്വത്തിലാണ് പദ്ധതി.

Tags:    

Similar News