സൗദിയില്‍ ആദ്യത്തെ സംഗീത പഠന കേന്ദ്രം വരുന്നു

അറബ് സംഗീത ലോകത്തെ സുവര്‍ണ്ണ ശബ്ദം എന്നറിയപ്പെടുന്ന അബൂബക്കര്‍ സ്വലിഹ് ബെല്ഫികിയുടെ സ്മരണാര്‍ത്ഥമാണ് സ്ഥാപനം വരുന്നത്

Update: 2019-03-05 00:55 GMT
Advertising

സൗദി അറേബ്യയില്‍ ആദ്യമായി സംഗീത പഠനത്തിനായി സ്ഥാപനം വരുന്നു. റിയാദ് ആസ്ഥാനമായ സ്ഥാപനത്തില്‍ സംഗീത അവതരണത്തിനും അവസരമുണ്ടാകും. ജനറല്‍‍ എന്റര്‍ടൈന്‍മെന്റ്‌ അതോറിറ്റിക്ക് കീഴിലാണ് പുതിയ സ്ഥാപനം പ്രവര്‍ത്തിക്കുക.

സംഗീതം മാത്രമായിരിക്കും ഇവിടെ പഠിപ്പിക്കുക. സ്ഥാപനത്തിനുള്ള ലൈസന്‍സ് സൗദി സാംസ്കാരിക ജനറല്‍ അതോറിറ്റി അനുവദിച്ചതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ്‌ അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ഷെയ്ഖ്‌ പറഞ്ഞു. അറബ് സംഗീത ലോകത്തെ സുവര്‍ണ്ണ ശബ്ദം എന്നറിയപ്പെട്ട അബൂബക്കര്‍ സ്വലിഹ് ബെല്ഫികിയുടെ സ്മരണാര്‍ത്ഥമാണ് സ്ഥാപനം വരികയെന്നും തുര്‍കി അല്‍ശൈഖ് പറഞ്ഞു.

റിയാദില്‍ ആദ്യമായി ഹോളോഗ്രാം സംവിധാനത്തില്‍ സംഗീതമവതരിപ്പിച്ച ഗായകനാണ് അബൂബക്കര്‍. യമനില്‍ ജനിച്ച അബൂബക്കര്‍ തന്റെ ജീവിതത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗവും സംഗീതത്തിനു വേണ്ടിയാണ് ചെലവഴിച്ചത്. ആധുനിക അറബ് സംഗീതത്തിലെ പ്രമുഖരില്‍ പലരും ഇദ്ധേഹത്തിന്റെ ശിഷ്യഗണങ്ങളാണ്.

Full View

1960 നു ശേഷമാണ് അബൂബക്കര്‍ സൗദിയില്‍ എത്തുന്നത്. തുടര്‍ന്ന് 2017ന്റെ അവസാനം വരെ സൗദിയിലെ സംഗീത രംഗത്തും സാംസ്കാരിക രംഗത്തും നിറഞ്ഞു നിന്നു. അവസാനമായി ജിദ്ദയില്‍ വെച്ച് നടന്ന സംഗീത നിശയില്‍ വെച്ചാണ് അദ്ദേഹം രോഗ ബാധിതനാകുന്നത്. തുടര്‍ന്ന് മൂന്ന് മാസം മുമ്പ് അദ്ദേഹം മരണപ്പെട്ടു.

Tags:    

Similar News