വ്യവസായ മേഖലക്ക് പ്രഖ്യാപിച്ച ലെവി ഇളവ് സൗദിയില്‍ പ്രാബല്യത്തില്‍

Update: 2019-10-07 19:14 GMT
Advertising

സൗദിയില്‍ വ്യവസായ മേഖലയില്‍ അനുവദിച്ച ലെവി ഇളവ് പ്രാബല്യത്തിലായി. കഴിഞ്ഞ ദിവസം മുതല്‍ ലെവി ഈടാക്കാതെ തന്നെ തൊഴിലാളികളുടെ ഇഖാമ പുതുക്കി തുടങ്ങി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് വ്യവസായ മേഖലക്ക് ആശ്വാസമായി അഞ്ച് വര്‍ഷത്തേക്ക് ലെവിയില്‍ ഇളവ് പ്രഖ്യാപിച്ചത്.

വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഉല്‍പാദന ചിലവ് കുറക്കുക, കയറ്റുമതി വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 5 വര്‍ഷത്തേക്ക് തൊഴിലാളികളുടെ ലെവി രാജ്യം വഹിക്കുമെന്ന് സൗദി ഭരണാധികാരി പ്രഖ്യാപിച്ചത്.

കഴിഞ്ഞ മാസമായിരുന്നു വ്യവസായ മേഖലക്ക് ആശ്വാസം പകരുന്ന തീരുമാനം മന്ത്രിസഭ കൈകൊണ്ടത്. കഴിഞ്ഞ ദിവസം മുതല്‍ ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഇഖാമ പുതുക്കിയത് ലെവി ഈടാക്കാതെയാണ്. വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് 3000 കോടിയോളം റിയാലാണ് ലെവി ഇളവിലൂടെ ലാഭിക്കാനാകുക.

Full View

വ്യവസായ മേഖലക്കും ഇതര മേഖലകള്‍ക്കും ആശ്വാസമുണ്ടാക്കിയ പ്രഖ്യാപനം തൊഴില്‍ വിപണിയിലും ഉണര്‍വ് സൃഷ്ടിച്ചു. തൊഴില്‍-സാമൂഹ്യ-വികസന മന്താലയം, ധനകാര്യമന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറരലക്ഷം വിദേശ തൊഴിലാളികള്‍ക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക.

Tags:    

Similar News