മക്ക പൊതുഗതാഗത പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു

മക്കയിൽ ബസ്, ട്രെയിൻ സർവീസുകൾക്കായുള്ള പൊതു ഗതാഗത പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം

Update: 2019-11-19 20:50 GMT
Advertising

മക്കയിൽ പൊതുഗതാഗത പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചു. നാന്നൂറ് ബസ്സുകളാണ് ഇതിന്റെ ഭാഗമായി നിരത്തിലിറക്കിയത്. അഞ്ഞൂറ് ബസ് സ്റ്റേഷനുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. മക്കയുടെ വികസനവും പൊതു ഗതാഗത സൗകര്യങ്ങൾ വിപുലമാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി.

സാമ്പത്തിക, വികസന മേഖലകളെ പ്രോത്സാഹിപ്പിക്കുകയും ജീവിത നിലവാരം ഉയർത്തുകയും ലക്ഷ്യമിട്ടാണ് പൊതു ഗതാഗത പദ്ധതിയുടെ തുടക്കം. ആദ്യ ഘട്ടം അടിസ്ഥാന സൗകര്യങ്ങളൊരുക്കി 400 ബസുകൾ ഇറക്കുമതി ചെയ്തു. ഇവയുടെ സർവീസിനും റിപ്പയറിങ്ങിനും സംവിധാനമുണ്ട്.

മക്കയുടെ വിവിധ ഭാഗങ്ങളിലായി 500 ബസ്സ്റ്റോപ്പുകള്‍ നിർമിക്കുക, ബസുകൾക്കായി പ്രത്യേക ട്രാക്കുകൾ ഒരുക്കുക, പ്രധാന റോഡുകളിൽ ഏഴ് നടപ്പാലകൾ നിർമിക്കുക, പ്രായം കൂടിയവർക്കും വികലാംഗർക്കും ഇലക്ട്രിക് ലിഫ്റ്റുകൾ ഒരുക്കുക തുടങ്ങിയവ പൊതു ഗതാഗത പദ്ധതിയിൽ ഉൾപ്പെടും.

Full View

റോഡിലെ തിരക്ക് കുറക്കാനും ഇതിലൂടെ സാധിക്കും. മക്കയിൽ ബസ്, ട്രെയിൻ സർവീസുകൾക്കായുള്ള പൊതു ഗതാഗത പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം. രണ്ട് വർഷം മുമ്പാണ് മക്ക ഗവർണറും മക്ക വികസന അതോറിറ്റി അധ്യക്ഷനുമായി അമീർ ഖാലിദ് അൽഫൈസൽ ഇതിനായുള്ള കരാര്‍ ഒപ്പുവെച്ചത്.

Tags:    

Similar News