യമനില്‍ യുദ്ധം അവസാനത്തിലേക്കെന്ന് യു.എന്‍

ഐക്യരാഷ്ട്രസഭാ സുരക്ഷാ കൌണ്‍സില്‍ യോഗത്തിലാണ് യമനിലേക്കുള്ള യു.എന്‍ പ്രത്യേക ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് യമനിലെ പുതിയ സാഹചര്യം വിശദീകരിച്ചത്. 

Update: 2019-11-23 07:22 GMT
Advertising

യമനില്‍ യുദ്ധമവസാനിക്കുന്നതിന്റെ സൂചനകള്‍ നല്‍കി സൗദി സഖ്യസേനയുടെ വ്യോമാക്രമണം കുത്തനെ കുറഞ്ഞതായി ഐക്യരാഷ്ട്ര സഭ. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി രണ്ട് ദിവസം വ്യോമാക്രമണങ്ങള്‍ നിലച്ചതായി യു.എന്നിന്റെ യമന്‍ ദൂതന്‍ പറഞ്ഞു. പ്രതീക്ഷ നിറഞ്ഞ നിമിഷങ്ങളാണ് കടന്നു പോകുന്നതെന്നും ദൂതന്‍ സുരക്ഷാ കൌണ്‍സിലിനെ അറിയിച്ചു.

ഐക്യരാഷ്ട്രസഭാ സുരക്ഷാ കൌണ്‍സില്‍ യോഗത്തിലാണ് യമനിലേക്കുള്ള യു.എന്‍ പ്രത്യേക ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് യമനിലെ പുതിയ സാഹചര്യം വിശദീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി യമനില്‍ ഒരു വ്യോമാക്രമണവും നടന്നിട്ടില്ല. രണ്ടാഴ്ചക്കിടെ 80 ശതമാനമാണ് വ്യോമാക്രമണം കുറഞ്ഞത്. 2015-ല്‍ സൗദി സഖ്യസേന യമനില്‍ പ്രവേശിച്ച ശേഷം ആദ്യമായാണ് പുതിയ സാഹചര്യമെന്ന് യു.എന്‍ ദൂതന്‍ പറഞ്ഞു. യുദ്ധമവസാനിപ്പിക്കാനും രാഷ്ട്രീയ സാഹചര്യമൊരുക്കാനുമുള്ള അനൌദ്യോഗിക ചര്‍ച്ചകള്‍ വിവിധ കക്ഷികള്‍ക്കിടയില്‍ പുരോഗമിക്കുന്നുണ്ട്.

Tags:    

Similar News