ആസ്ത്രേലിയയുടെ ഒഫീഷ്യലിനെതിരെ കൊഹ്‍ലി കുപ്പി വലിച്ചെറിഞ്ഞതായി ഓസീസ് ദിനപത്രം

Update: 2018-05-05 08:34 GMT
Editor : admin | admin : admin
ആസ്ത്രേലിയയുടെ ഒഫീഷ്യലിനെതിരെ കൊഹ്‍ലി കുപ്പി വലിച്ചെറിഞ്ഞതായി ഓസീസ് ദിനപത്രം
Advertising

 മങ്കി ഗെയിറ്റ് വിവാഗദത്തിലെ പ്രധാനികളിലൊരാളായ കുംബ്ലെ പ്രശ്നങ്ങളുടെ ചരടുവലിക്കാരനെന്ന പതിവ് വേഷം ഇപ്പോഴും ആടുകയാണെന്നും വാര്‍ത്ത

ഡിആര്‍എസ് വിവാദത്തിന് തിരശ്ശീലയിടുന്ന തീരുമാനം ബിസിസിഐയും ക്രിക്കറ്റ് ആസ്ത്രേലിയയും കൈകൊണ്ടെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്കും ഇന്ത്യയുടെ പരിശീലകന്‍ അനില്‍ കുംബ്ലെയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഓസീസ് ദിനപത്രം രംഗത്ത്. ഒരു ആസ്ത്രേലിയന്‍ ഒഫീഷ്യലിനു നേരെ കൊഹ്‍ലി കുപ്പിയെറിഞ്ഞതായും അന്പയര്‍മാരുടെ റൂമിലേക്ക് കുംബ്ലെ രോഷത്തോടെ അതിക്രമിച്ച് കയറിയതായും ദ ഡെയ്‍ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം ഇന്നിങ്സില്‍ കൊഹ്‍ലി ഔട്ടായപ്പോള്‍ വിശദീകരണം തേടി കുംബ്ലെ അന്പയര്‍മാരുടെ മുറിയിലേക്ക് ഇരച്ചുകയറിയതായാണ് ആരോപണം. മങ്കി ഗെയിറ്റ് വിവാഗദത്തിലെ പ്രധാനികളിലൊരാളായ കുംബ്ലെ പ്രശ്നങ്ങളുടെ ചരടുവലിക്കാരനെന്ന പതിവ് വേഷം ഇപ്പോഴും ആടുകയാണെന്നും വാര്‍ത്ത കുറ്റപ്പെടുത്തുന്നു

ഔട്ടായതിനു ശേഷം രോഷത്തോടെയായിരുന്നു കൊഹ്‍ലി ഡ്രസിംഗ് റൂമില്‍ പെരുമാറിയത്, ആരോഗ്യപാനീയം ദേഷ്യത്തോടെ വലിച്ചെറിഞ്ഞപ്പോള്‍ ഇത് ടെലിവിഷനില്‍ തട്ടി ദിശമാറി ഒരു ആസ്ത്രേലിയന്‍ ഒഫീഷ്യലിന്‍റെ ദേഹത്ത് പതിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത. ശ്രീലങ്കയുടെ അര്‍ജുന റണതുംഗയെക്കാള്‍ മോശമായ ഒരു സമീപനം ഒരു നായകനില്‍ നിന്ന് ഉണ്ടാകുന്നത് കാലങ്ങള്‍ക്ക് ശേഷമാണെന്നും വാര്‍ത്ത കുറ്റപ്പെടുത്തുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News