അത്ലറ്റികോ മാഡ്രിഡിനെ ഷൂട്ടൌട്ടില്‍ തോല്‍പ്പിച്ച് റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം

Update: 2018-05-05 18:55 GMT
Editor : admin
അത്ലറ്റികോ മാഡ്രിഡിനെ ഷൂട്ടൌട്ടില്‍ തോല്‍പ്പിച്ച് റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം
Advertising

രണ്ട് പെനാല്‍റ്റി കിക്കുകള്‍, റയലിന് ആ കിരീടവും അത്ലറ്റികോ മാഡ്രിഡിന് ഈ കണ്ണീരും സമ്മാനിച്ചത് ആ രണ്ട് കിക്കുകളാണ്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. അത്ലറ്റികോ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തിയാണ് റയല്‍ യൂറോപ്പിലെ ചാമ്പ്യന്‍മാരായത്. റയല്‍ മാഡ്രിഡിന്‍റെ 11ആം ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടമാണിത്

രണ്ട് പെനാല്‍റ്റി കിക്കുകള്‍, റയലിന് ആ കിരീടവും അത്ലറ്റികോ മാഡ്രിഡിന് ഈ കണ്ണീരും സമ്മാനിച്ചത് ആ രണ്ട് കിക്കുകളാണ്. ആദ്യത്തേത് നിശ്ചിത സമയത്തും രണ്ടാമത്തേത് പെനാല്‍റ്റി ഷൂട്ടൌട്ടിലുമായിരുന്നു. നിശ്ചിത സമയത്തിന്റെ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗ്രീസ്മേന്‍ നഷ്ടപ്പെടുത്തിയിരുന്നില്ലായെങ്കില്‍ മത്സരം 90 ആം മിനിറ്റില്‍ അത്ലറ്റികോ മാഡ്രിഡിന് സ്വന്തമായേനെ.

ആദ്യം ലീഡെടുത്തത് സിദാന്റെ റയല്‍മാഡ്രിഡാണ്. കളി ചൂടു പിടിച്ചെത്തും മുന്പ് നായകന്‍ സെര്‍ജിയോ റാമോത്തിലൂടെ. എന്നാല്‍ രണ്ടാം പകുതി വാണത് അത്‌ലറ്റികോ മാഡ്രിഡാണ്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും അത്‌ലറ്റികോ സമനില ഗോള്‍ കണ്ടെത്തി. കരാസ്കോ വഴി.

90 മിനിറ്റ് പിന്നിട്ടപ്പോള്‍ സ്കോര്‍ ബോര്‍ഡ് 1-1,,മത്സരം അധിക സമയത്തേക്ക്. അവിടെയും ഒപ്പത്തിനൊപ്പം. പിന്നെ ഷൂട്ടൌട്ട്. വാസ്ക്കസ് ,മാഴ്സലോ,ബെയ്ല്‍, റാമോത്ത് റയലിനായി ക്വിക്കെടുത്തവര്‍ക്കാര്‍ക്കും പിഴച്ചില്ല. പക്ഷേ അത്‌ലറ്റികോ മാഡ്രിഡിന്റെ നാലാം ക്വിക്കെടുത്ത യുവാന്‍ ഫ്രാനിന് പിഴച്ചു.

അഞ്ചാം കിക്ക് അനായാസം വലയിലെത്തിച്ച് ക്രിസ്റ്റാനോ റൊണാള്‍ഡോ റയലിന് 11 ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News