ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്ക്ക് കോവിഡ്
രണ്ടാഴ്ച്ച മുമ്പ് ഇന്‍ഫാന്റിനോ ഖത്തറിലെത്തി അമീര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
ഫിഫാ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്‍ഫാന്റിനോയുടെ ഫലം പോസിറ്റീവാണെന്നും അദ്ദേഹം പത്ത് ദിവസം ക്വാറന്റൈനില്‍ തുടരുമെന്നും ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളിലായി ഇന്റഫാന്റിനോയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഫിഫ ആവശ്യപ്പെട്ടു.
എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തിന് അസുഖം ഭേദമാകട്ടെയെന്നും ഫിഫ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആശംസിച്ചു. രണ്ടാഴ്ച്ച മുമ്പ് ഇന്‍ഫാന്റിനോ ഖത്തറിലെത്തി അമീര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തിയായ അല്‍ബെയ്ത്ത് ലോകകപ്പ് സ്റ്റേഡിയത്തില്‍ പ്രമുഖര്‍ക്കൊപ്പം കളിക്കാനിറങ്ങിയതും ശ്രദ്ധേയമായിരുന്നു.