ബാംഗ്ലൂരിനെ ചുരുട്ടിക്കെട്ടി ബൗളർമാർ; ഹൈദരാബാദിന് 121 റൺസ് വിജയലക്ഷ്യം

ഇന്ന് ജയിച്ചാൽ 16 പോയിന്റോടെ ബാംഗ്ലൂരിന് പ്ലേഓഫ് ഉറപ്പിക്കാം. എന്നാൽ ഹൈദരാബാദിന് അവശേഷിക്കുന്ന രണ്ടു മത്സരങ്ങളും നിർണായകമാണ്

Update: 2020-10-31 16:27 GMT
Advertising

നിർണായക മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സിന്റെ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ട് ഹൈദരാബാദ് ബൗളർമാർ. ബാംഗ്ലൂരിന്റെ പേരുകേട്ട ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടിയ ബൗളർമാരുടെ മികവിൽ ഹൈദരാബാദിന് 121 റൺസിന്റെ വിജയലക്ഷ്യം. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതോടെ മികച്ച സ്കോർ കണ്ടെത്താനാവാതെ പോയ റോയൽ ചലഞ്ചേഴ്സിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി നിന്ന് 32 റൺസെടുത്ത ജോഷ് ഫിലിപ്പെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം എങ്കിലും പുറത്തെടുത്തത്. ഡി വില്ലിയേഴ്സ് 24 റൺസും വാഷിങ്ടൺ സുന്ദർ 21 റൺസും നേടി. ഹൈദരാബാദിനായി സന്ദീപ് ശർമയും ജേസൺ ഹോൾഡറും 2 വീതം വിക്കറ്റ് വീഴ്ത്തി. ടി നടരാജൻ 4 ഓവറിൽ 11 റൺസ് വഴങ്ങി 1 വിക്കറ്റു നേടി.

ഇന്ന് ജയിച്ചാൽ 16 പോയിന്റോടെ ബാംഗ്ലൂരിന് പ്ലേഓഫ് ഉറപ്പിക്കാം. എന്നാൽ ഹൈദരാബാദിന് അവശേഷിക്കുന്ന രണ്ടു മത്സരങ്ങളും നിർണായകമാണ്.

Tags:    

Similar News