ഓസ്ട്രലിയൻ താരങ്ങൾ മാലിദ്വീപിലേക്ക് തിരിച്ചു; ന്യൂസിലൻഡ് താരങ്ങൾ ഇന്ത്യയിൽ തുടരും

ബംഗ്ലാദേശ് താരങ്ങൾ റോഡ് മാർഗമാണ് ബംഗ്ലാദേശിലേക്ക് പോയത്.

Update: 2021-05-06 13:23 GMT
Editor : Nidhin | By : Sports Desk
Advertising

കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ നിർത്തിവച്ചതോടെ തിരിച്ചുപോക്ക് പ്രതിസന്ധിയിലായ ഓസ്‌ട്രേലിയൻ താരങ്ങൾ മാലിദ്വീപിലേക്ക് തിരിച്ചു. താരങ്ങൾക്കൊപ്പം ഓസ്‌ട്രേലിയക്കാരായ കമന്‍റെറ്റർമാരും കോച്ചും തിരിച്ചുപോയി.

മാലിദ്വീപിൽ ക്വാറന്‍റെൻ കഴിഞ്ഞതിനുശേഷം ഓസ് ടലിയിലേക്ക് എത്തിക്കുമെന്ന് നേരത്തെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ നിന്നുള്ളവർക്ക് ഓസ്‌ട്രേലിയയിലേക്ക് യാത്രാ വിലക്ക് ഉണ്ടായതിനാലാണ് ഇത്തരത്തിലൊരു നടപടി. ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കൊണ്ടാണ് ഐപിഎൽ മാറ്റിവച്ചത്.

ബംഗ്ലാദേശ് താരങ്ങൾ റോഡ് മാർഗമാണ് ബംഗ്ലാദേശിലേക്ക് പോയത്. ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലെയും ഏകദേശം താരങ്ങളും ഇതിനോടകം തന്നെ തങ്ങളുടെ മാതൃരാജ്യത്ത് എത്തിചേർന്നിട്ടുണ്ട്.

ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പങ്കെടുക്കേണ്ടതിനാൽ ന്യൂസിലൻഡ് താരങ്ങൾ മേയ് 10 വരെ ഇന്ത്യയിൽ തുടരും. അതേസമയം കോവിഡ് ബാധിതനായ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിങ് പരിശീലകൻ മുൻ ഓസ്‌ട്രേലിയൻ താരം മൈക്ക് ഹസി കോവിഡ് വിമുക്തനാകുന്നത് വരെ ഇന്ത്യയിൽ തുടരും.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News