'സ്വര്‍ഗത്തിലെ ഒരു മത്സരം'; കശ്മീർ തെരുവിൽ ക്രിക്കറ്റ് കളിച്ച് സച്ചിൻ

‘ക്രിക്കറ്റും കശ്മീരും: സ്വര്‍ഗത്തിലെ ഒരു മത്സരം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

Update: 2024-02-22 07:33 GMT
Editor : rishad | By : Web Desk
Advertising

കശ്മീര്‍ സന്ദര്‍ശനത്തിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കശ്മീരിലെ തെരുവുകളില്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ താരം പങ്കുവെക്കുകയും ചെയ്തു. ‘ക്രിക്കറ്റും കശ്മീരും: സ്വര്‍ഗത്തിലെ ഒരു മത്സരം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. സച്ചിന്‍, ബാറ്റ് ചെയ്യുമ്പോള്‍ നാട്ടുകാര്‍ കൈയ്യടിക്കുന്നതും വീഡിയോയിലുണ്ട്. 

ഫെബ്രുവരി 17ന് ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ബാറ്റ് നിര്‍മ്മാണ യൂണിറ്റില്‍ സച്ചിന്‍ കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തി. മകള്‍ സാറ ടെണ്ടുല്‍ക്കറിനും ഭാര്യ അഞ്ജലിക്കുമൊപ്പമായിരുന്നു സച്ചിന്റെ സന്ദര്‍ശനം.

തന്റെ മൂത്ത സഹോദരി തനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് വാങ്ങി നല്‍കിയതിനെ കുറിച്ചും സച്ചിന്‍ പറഞ്ഞു. സഹോദരിയായ സവിത ടെണ്ടുല്‍ക്കര്‍ ആദ്യമായി സമ്മാനിച്ച ബാറ്റ് കശ്മീര്‍ വില്ലോ ആയിരുന്നു സച്ചിന്‍ പറഞ്ഞു.

നേരത്തെ, കശ്മീരിലേക്ക് യാത്ര ചെയ്ത വിമാനത്തില്‍ സച്ചിന് യാത്രക്കാരില്‍ മികച്ച സ്വീകരണം ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ വിമാനത്തിനുള്ളില്‍ ആരാധകര്‍ 'സച്ചിന്‍, സച്ചിന്‍' എന്ന മുദ്രാവാക്യം വിളിക്കുന്നതും കാണാമായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News