സംപ്രേക്ഷണാവകാശം ഇന്ത്യൻ കമ്പനിക്ക്: ഇംഗ്ലണ്ട്-പാകിസ്താന്‍ മത്സരങ്ങള്‍ കാണിക്കില്ലെന്ന് പാകിസ്താന്‍

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങിയതാണ് പരമ്പര. അടുത്ത മാസമാണ് പരമ്പര ആരംഭിക്കുന്നത്.

Update: 2021-06-10 11:12 GMT
Editor : rishad | By : Web Desk
Advertising

ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണം പാകിസ്താനിലുണ്ടാകില്ലെന്ന് വ്യക്തമാക്കി മന്ത്രി ഫവാദ് ചൗധരി. ഇന്ത്യന്‍ കമ്പനികളാണ് ഈ മത്സരത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങിയതാണ് പരമ്പര. അടുത്ത മാസമാണ് പരമ്പര ആരംഭിക്കുന്നത്. 

ദക്ഷിണേഷ്യയിൽ മത്സരങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനുള്ള അവകാശം ഇന്ത്യൻ കമ്പനികൾക്കാണ്. ഞങ്ങൾക്ക് ഇന്ത്യൻ കമ്പനിയുമായി ബിസിനസ്സ് നടത്താൻ കഴിയില്ല, അതിനാല്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് മത്സരം സംപ്രേക്ഷണം ചെയ്യാനാവില്ലെന്നും ഫവാദ്​ ചൗധരി പറഞ്ഞു. ഇന്ത്യൻ കമ്പനിയായ സോണി പിക്ചേഴ്സ് നെറ്റ് വർക്കിനാണ് അവകാശം.

ആഗസ്റ്റ് 5ന് ഇന്ത്യൻ സർക്കാർ എടുത്ത തീരുമാനം പിൻവലിച്ചാൽ മാത്രമേ ഇന്ത്യൻ കമ്പനികളുമായി ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു എന്ന് ഫവാദ് ചൗദരി പറഞ്ഞു. ചൗദരി പറഞ്ഞ തീയതി അനുസരിച്ച്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ തീരുമാനമാണ് മന്ത്രി ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാം. അതേസമയം തീരുമാനത്തിനെതിരെ പാകിസ്താന്‍ ക്രിക്കറ്റ് പ്രേമികള്‍ രംഗത്ത് എത്തി. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News