പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം

പഞ്ചാബിനായി അര്‍ഷദീപ് സിങാണ് വിക്കറ്റ് നേടിയത്

Update: 2021-10-01 14:44 GMT
Editor : dibin | By : Web Desk
Advertising

പഞ്ചാബ് കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട തുടക്കം. 9 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 73 റണ്‍സ് എടുത്തിട്ടുണ്ട്. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മികച്ച ഫോമിലുള്ള വെങ്കിടേഷ് അയ്യരുടെയും ത്രിപാഠിയുടെയും പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

പഞ്ചാബിനായി അര്‍ഷദീപ് സിങാണ് വിക്കറ്റ് നേടിയത്. കൊല്‍ക്കത്ത 11 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി നാലാംസ്ഥാനത്തും പഞ്ചാബ് ഇത്രയും കളികളില്‍ നിന്നും എട്ടു പോയന്റോടെ ആറാമതുമാണ്. ആദ്യ പാദത്തിലെ ദയനീയ പ്രകടനത്തിനു ശേഷം രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവാണ് കൊല്‍ക്കത്ത നടത്തിയത്. രണ്ടാംപാദത്തിലെ നാലു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ജയിച്ചതാണ് കൊല്‍ക്കത്ത നാലാം സ്ഥാനത്തേക്കുയര്‍ന്നത്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News