1980ല്‍ കര്‍ഷക പ്രതിഷേധത്തെ അനുകൂലിച്ച് സംസാരിക്കുന്ന വാജ്പേയി; പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

രാജ്യത്തെ പരുത്തി, ചണം കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് വാജ്പേയി സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്

Update: 2021-02-04 13:11 GMT
Advertising

ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്‌പേയി 1980ല്‍ കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കർഷകരുടെ പ്രതിഷേധ പരിപാടിയെ സംബോധന ചെയ്ത് വാജ്പേയി സംസാരിക്കുന്നതിന്‍റെ പഴയ വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്

രാജ്യത്തെ പരുത്തി, ചണം കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് വാജ്പേയി സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വിളകളുടെ വില നിശ്ചയിക്കുകയും അത് വാങ്ങാതിരിക്കുകയും ചെയ്യുന്ന സർക്കാരിന്‍റെ രീതിയെ വിമർശിച്ചുകൊണ്ടാണ് വാജ്പേയി സംസാരിച്ചത്.

മതിയായ സംഭരണ ശേഷിയുടെ അഭാവത്തിൽ ചെറുകിട കർഷകർക്ക് അവരുടെ വിളകൾ നാലിലൊന്ന് വിലയ്ക്ക് വിൽക്കേണ്ടി വരുന്നുണ്ടെന്നും അതുകൊണ്ടാണ് അവർക്ക് ഇത്തരത്തില്‍ പ്രതിഷേധിക്കേണ്ടി വരുന്നതെന്നും വാജ്പേയി പറയുന്നുണ്ട്.

ഇപ്പോള്‍ ബി.ജെ.പി ഭരണപക്ഷത്ത് ഇരിക്കുമ്പോള്‍ കര്‍ഷക പ്രതിഷേധത്തോട് സ്വീകരിക്കുന്ന നിലപാടും അന്ന് പ്രതിപക്ഷത്തിരുന്ന വാജ്പേയി സ്വീകരിച്ച നിലപാടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Tags:    

Similar News