ദുബൈ നഗരത്തിൽ ഇന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവ്

രാവിലെ ആറ് മുതൽ  പത്ത് വരെ പ്രത്യേക അനുമതിയില്ലാതെ യാത്രചെയ്യാൻ അനുവദിക്കും

Update: 2020-04-23 20:10 GMT
Advertising

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുബൈയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇന്ന് മുതൽ ഭാഗികമായ ഇളവുകൾ അനുവദിക്കും. രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെ പ്രത്യേക അനുമതിയില്ലാതെ യാത്രചെയ്യാൻ അനുവദിക്കും. ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. മാളുകളും റെസ്റ്റന്റുകളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും.

എന്നാൽ, സിനിമാ ശാലകളും, വിനോദകേന്ദ്രങ്ങളും, പ്രാർത്ഥനാ മുറികളും തുറക്കില്ല. ജിം, സ്വിമ്മിങ്പൂൾ, ബാർ, മസാജ് പാർലറുകൾ എന്നിവയില്ലാതെ ഹോട്ടലുകൾക്ക് പ്രവർത്തിക്കാം. 30 ശതമാനത്തിൽ കൂടുതൽ ജീവനക്കാർ സ്ഥാപനങ്ങളിലുണ്ടാവരുത്. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മാത്രമേ പുറത്തിറങ്ങാവൂ. ലംഘനം ശ്രദ്ധയിൽപെട്ടാൽ 1000 ദിർഹം പിഴ നൽകേണ്ടി വരും.

വ്യായാമത്തിനും മറ്റും വീടിന്റെ പരിസരത്ത് ഇറങ്ങാം. തൊട്ടടുത്ത ബന്ധുക്കളെ സന്ദർശിക്കാമെങ്കിലും 60 വയസിന് മുകളിൽ സന്ദർശിക്കുന്നവരെ ഒഴിവാക്കണം. അഞ്ച് പേരിൽ കൂടുതൽ സംഗമിക്കരുതെന്നും നിർദേശങ്ങളിൽ പറയുന്നു. ദുബൈ മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും നിയന്ത്രണങ്ങൾക്ക് വിധേയമായി ഈമാസം 26 മുതൽ പ്രവർത്തിക്കും.

Full View
Tags:    

Similar News