'ക്വാറന്‍റയിൻ രാഷ്ട്രീയം' ചൂടുപിടിക്കുന്നു; കേന്ദ്രസർക്കുലർ തള്ളിയ കേരളത്തിനെതിരെ പ്രതിഷേധം

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികൾ എത്തുന്നത് തടയുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് യു.ഡി.എഫ് പോഷക സംഘടനകളുടെ കുറ്റപ്പെടുത്തൽ

Update: 2020-11-24 01:47 GMT
Advertising

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റയിൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന ആരോപണം ശക്തം. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികൾ എത്തുന്നത് തടയുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് യു.ഡി.എഫ് പോഷക സംഘടനകളുടെ കുറ്റപ്പെടുത്തൽ.

മൂന്നു ദിവസത്തിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റി നെഗറ്റീവ് റിസൽട്ടുമായി വരുന്ന പ്രവാസികൾക്ക് ക്വാറൻറയിൻ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. ഈ മാസം അഞ്ചിനാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ കേന്ദ്രം പുറത്തിറക്കിയത്.

എന്നാൽ പതിനാലു ദിവസത്തെ ക്വാറൻറയിൻ നിബന്ധന തന്നെ സംസ്ഥാനത്തു തുടരുമെന്നാണ് കേരള സർക്കാർ പ്രഖ്യാപിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരമാവധി പ്രവാസികളെ നാട്ടിലെത്തിക്കാൻ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നീക്കം തടയുകയാണ് സർക്കാർ നീക്കമെന്ന് സംശയിക്കേണ്ടി വരുമെന്ന് കെ.എം.സി.സി നേതൃത്വം പറയുന്നു.

അടിയന്തരാവശ്യങ്ങൾക്ക് ചുരുക്കം ദിവസങ്ങളിലേക്കായി നാട്ടിലെത്താനുള്ള പ്രവാസികളുടെ അവകാശം കൂടിയാണ് ഇതിലുടെ സംസ്ഥാന സർക്കാർ ലംഘിക്കുന്നതെന്നാണ് പ്രവാസലോകത്തെ നിയമവിദഗ്ധരും വ്യക്തമാക്കുന്നത്. പ്രവാസി വിരുദ്ധ നിലപാട് തിരുത്തിക്കാൻ ശക്തമായ സമ്മർദം തുടരുമെന്ന് യു.ഡി.എഫ് അനുഭാവ കൂട്ടായ്മകൾ വ്യക്തമാക്കുന്നു

Tags:    

Similar News