അമേരിക്കയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഉടന്‍

അഞ്ചു മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഒക്ടോബര്‍ അവസാനത്തോടെ ലഭ്യമാക്കുമെന്ന് ഫൈസര്‍

Update: 2021-09-13 11:27 GMT
Editor : abs | By : Web Desk
Advertising

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കാന്‍ ഫൈസര്‍. അഞ്ചു മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഒക്ടോബര്‍ അവസാനത്തോടെ അമേരിക്കയില്‍ ലഭ്യമാക്കുമെന്നാണ് ഫൈസര്‍ അറിയിച്ചിരിക്കുന്നത്.

അമേരിക്കയില്‍ പുതിയ കോവിഡ് രോഗികളില്‍ ഡെല്‍റ്റ വകഭേദം കൂടുതലായി കാണുന്നതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളില്‍ വാക്‌സിന്‍ നല്‍കാനുള്ള തീരുമാനമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് അമേരിക്കയില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു മുന്‍പ് സുരക്ഷയും ഡോസും സംബന്ധിച്ച പഠനത്തിലാണ് ഫൈസര്‍. മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് കോവിഡ് കൂടുതല്‍ ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്നില്ലെന്നാണ് പഠനങ്ങള്‍.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. 40,955,201 കോവിഡ് രോഗികളും 659,970 മരണവും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News