സാങ്കേതിക തകരാര്‍; സുനിത വില്യംസിന്‍റെ ബഹിരാകാശയാത്ര മാറ്റിവച്ചു

ഇന്ത്യൻ സമയം ഇന്നു രാവിലെ 8:04ന് കെന്നഡി സ്‌പേസ് സെന്ററിൽനിന്നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്

Update: 2024-05-07 05:38 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: സാങ്കേതിക തകരാറിനെ തുടർന്ന് ഇന്ത്യൻ വംശജ സുനിത വില്യംസിന്റെ ബഹിരാകാശ യാത്ര മാറ്റിവച്ചു. അറ്റ്‌ലസ് ഫൈവ് റോക്കറ്റിലെ ഓക്‌സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതോടെയാണ് ഇന്നു നടക്കേണ്ട യാത്ര നീട്ടിയത്. വിക്ഷേപണസമയം പിന്നീട് അറിയിക്കുമെന്ന് നാസ അറിയിച്ചു.

നാസയുടെ ബോയിങ് സ്റ്റാർലൈനർ പേടകത്തിലാണ് സുനിത വില്യംസ് ബഹിരാകാശത്തേക്ക് കുതിക്കുക. ഇന്ത്യൻ സമയം രാവിലെ 8:04ന് കെന്നഡി സ്‌പേസ് സെന്ററിൽനിന്നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. നാസയുടെ ബെറി വിൽമോറാണ് സഹയാത്രികൻ. വിക്ഷേപണത്തിനുശേഷം ഏഴുദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സഞ്ചാരികൾ തങ്ങും.

2006 ഡിസംബറിലായിരുന്നു 58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര. 2012 നവംബറിൽ വീണ്ടും ബഹിരാകാശത്തെത്തി. സുനിതയുടെ പേരിലാണ് നിലവിൽ ഏറ്റവും കൂടുതൽസമയം ബഹിരാകാശത്ത് നടന്നതിന്റെ റെക്കോർഡുള്ളത്.

Summary: Sunita Williams’ 3rd space mission postponed over technical issues

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News