മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍

കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഡറിക് ഒബ്രിയാനിൽ നിന്നുമാണ് യശ്വന്ത് സിൻഹ പാർട്ടി അംഗത്വം സ്വീകരിച്ചത്

Update: 2021-03-13 07:54 GMT
Advertising

മുന്‍ ബി.ജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്നു. കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഡറിക് ഒബ്രിയാനിൽ നിന്നുമാണ് യശ്വന്ത് സിൻഹ പാർട്ടി അംഗത്വം സ്വീകരിച്ചത്.

ചന്ദ്രശേഖർ മന്ത്രിസഭയിലും (1990–1991) ആദ്യ വാജ്‌പേയി മന്ത്രിസഭയിലും (1998 മുതൽ 2002 വരെ) യശ്വന്ത് സിൻഹ ധനമന്ത്രിയായിരുന്നു. രണ്ടാം വാജ്‌പേയി സർക്കാരിന്‍റെ കാലത്ത് വിദേശകാര്യമന്ത്രിയായിരുന്നു.

''ഈ പ്രായത്തിൽ പാർട്ടി രാഷ്ട്രീയത്തിൽ നിന്ന് ഞാൻ അകന്നു നിൽക്കുമ്പോൾ എന്തുകൊണ്ടാണെന്ന് നിങ്ങൾ ആശ്ചര്യപ്പെടണം. എന്തുകൊണ്ടാണ് ഞാന്‍ വേറൊരു പാര്‍ട്ടിയില്‍ ചേരുന്നതും സജീവമാകുന്നതും. രാജ്യം അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യത്തിന്‍റെ ശക്തി ജനാധിപത്യ സ്ഥാപനങ്ങളിലാണ്. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്ന് എല്ലാം സ്ഥാപനങ്ങളും ദുര്‍ബലമാണ്'' ടി.എം.സി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സിന്‍ഹ പറഞ്ഞു.

സര്‍ക്കാരിന്‍റെ വിചിത്രമായ പെരുമാറ്റത്തെ ആരും ചോദ്യം ചെയ്യുന്നില്ല. എന്താണ് ഈ രാജ്യത്തെ സംഭവിക്കുന്നതെന്ന് നിങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ ആര്‍ക്കും ഒരു പ്രശ്നമുള്ളതായി തോന്നുന്നില്ല. കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുകയാണ്. കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. ആരോഗ്യം,വിദ്യാഭ്യാസം എല്ലാ മന്ദഗതിയിലാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് മാത്രമാണ് ഭരണകക്ഷിയുടെ ലക്ഷ്യം. വാജ്പേയിയുടെ പാര്‍ട്ടിയും ഇന്നത്തെ പാര്‍ട്ടിയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. സമവായത്തിലാണ് അടല്‍ജി വിശ്വസിച്ചിരുന്നത്. ഇന്നത്തെ സര്‍ക്കാരാകട്ടെ എല്ലാം തകര്‍ക്കുകയാണ് ചെയ്യുന്നത്...സിന്‍ഹ ആരോപിച്ചു.

Tags:    

Similar News