ഇന്ധന വിലവർധന; ബൈക്ക് തള്ളിയെത്തി ബജറ്റ് അവതരിപ്പിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് തോമസാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.

ചങ്ങനാശ്ശേരി: ഇന്ധന വില വർധനയ്‌ക്കെതിരെയുള്ള നിരവധി പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊന്ന് അപൂർവ്വമായിരിക്കും. കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് തോമസാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.
പഞ്ചായത്ത് ബജറ്റ് അവതരിപ്പിക്കാനായി ബൈക്ക് തള്ളിയെത്തിയാണ് അനീഷ് താരമായി മാറിയത്. 16-ാം വാർഡ് ചാമക്കുളത്തെ ജനപ്രതിനിധിയാണ് അനീഷ്. 2018 മുതൽ രണ്ടര വർഷം പഞ്ചായത്തിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം ആദ്യ തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. മാധ്യമമാണ് അനീഷിന്റെ വാർത്ത റിപ്പോർട്ട് ചെയ്തത്.
രാവിലെ പത്തു മണിയോടെ ഇന്ധന വിലവർധനയ്‌ക്കെതിരെയുള്ള പ്ലക്കാർഡുകൾ ബൈക്കിൽ വച്ചാണ് അനീഷ് പഞ്ചായത്ത് ഓഫീസിലെത്തിയത്. കേരള കോൺഗ്രസ് എം അംഗമാണ്.
Next Story
Adjust Story Font
16

