Quantcast

അനുപമ രാജ്‌കോട്ടിലെത്തിയത് ഷൂട്ടിങ്ങിന്; ബുംറയുമായുള്ള വിവാഹവാര്‍ത്ത തള്ളി ആരാധകര്‍

നിഖിൽ സിദ്ധാർത്ഥ നായകനാകുന്ന തെലുങ്ക് ചിത്രം കാർത്തികേയ 2വിന്റെ ഷൂട്ടിങ്ങിലാണ് അനുപമ

MediaOne Logo

  • Published:

    5 March 2021 3:33 PM IST

അനുപമ രാജ്‌കോട്ടിലെത്തിയത് ഷൂട്ടിങ്ങിന്; ബുംറയുമായുള്ള വിവാഹവാര്‍ത്ത തള്ളി ആരാധകര്‍
X

ജസ്പ്രീത് ബുംറയെയും നടി അനുപമ പരമേശ്വരനെയും ചേർത്തുള്ള വിവാഹ അഭ്യൂഹങ്ങൾ തള്ളി ആരാധകർ. അനുപമ ഗുജറാത്തിലെ രാജ്‌കോട്ടിലെത്തിയത് സിനിമാ ഷൂട്ടിങ്ങിനാണ് എന്നാണ് ആരാധകർ പറയുന്നത്. ജസ്പ്രീത് ബുംറയുടെ ജന്മനാടാണ് രാജ്‌കോട്ട്. ഇതാണ് അഭ്യൂഹങ്ങൾക്ക് വഴി വച്ചിരുന്നത്.

നിഖിൽ സിദ്ധാർത്ഥ നായകനാകുന്ന തെലുങ്ക് ചിത്രം കാർത്തികേയ 2വിന്റെ ഷൂട്ടിങ്ങിലാണ് അനുപമ. ദ്വാരകയിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. ദ്വാരകയിൽ നിന്നുള്ള ചിത്രങ്ങൾ നിഖിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ചന്ദൂ മൊണ്ടേറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖിൽ, അനുപമ എന്നിവർക്കു പുറമേ, സ്വാതി റെഡ്ഢിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

ബുംറ വിവാഹം ചെയ്യുന്നത് ആരെ?

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് അവധിയെടുത്ത ജസ്പ്രീത് ബുംറയുടെ വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അനുപമയെ കൂടാതെ, സ്‌പോർട്‌സ് അവതാരിക സഞ്ജന ഗണേഷ്, നടി റാഷി ഖന്ന തുടങ്ങിയ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.

വ്യക്തിപരമായ കാര്യങ്ങൾക്ക് അവധി അനുവദിക്കണം എന്നാണ് ബുംറ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നത്. ക്രിക്കറ്റ് ബോർഡ് അതംഗീകരിക്കുകയും ചെയ്തു. വിവാഹങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കായാണ് താരം അവധിയെടുത്തത് എന്ന് പിന്നീട് എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ടി20യിലും പേസ് ബൗളർ കളിക്കില്ലെന്നാണ് സൂചന.

അതിനിടെ, ഹാപ്പി ഹോളിഡേ ടു മി എന്ന കുറിപ്പോടെ അനുപമ ഇൻസ്റ്റയിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. അവധിക്കൊപ്പം ഗുജറാത്ത് യാത്ര കൂടിയായതോടെയാണ് വിവാഹാഭ്യൂഹങ്ങൾ ശക്തിപ്പെട്ടത്.

അവസാനിക്കാത്ത ഗോസിപ്പുകൾ

2019ൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ആ സമയത്ത് 1.1 ദശലക്ഷം ഫോളോവേഴ്സുള്ള ബുംറയുടെ ട്വിറ്റർ പേജിലെ ഫോളോ ലിസ്റ്റിൽ 25 പേർ മാത്രമാണ് ഉണ്ടായിരുന്നത്. അതിലെ ഏക നടി അനുപമയായിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് വഴി വച്ചത്. എന്നാൽ ബുംറയും താനും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നും അതിൽക്കൂടുതൽ ഒന്നുമില്ലെന്നും നടി പ്രതികരിച്ചിരുന്നു.

അനുപമയെ കൂടാതെ, എബി ഡിവില്ലിയേഴ്‌സ്, ക്രുണാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, ശിഖർ ധവാൻ, റോജർ ഫെഡറർ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, എം.എസ് ധോണി, സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരാണ് ബുംറ ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുണ്ടായിരുന്നത്. വിവാദങ്ങൾക്ക് പിന്നാലെ ബുംറ അനുപമയെ അൺഫോളോ ചെയ്തു. അതിന് മുമ്പ് അനുപമയുടെ ട്വീറ്റുകളെല്ലാം ബുംറ ലൈക്ക് ചെയ്തിരുന്നു. തിരിച്ചും.

മലയാളത്തിലെ ഹിറ്റ് ചിത്രം പ്രേമത്തിലൂടെയാണ് അനുപമ സിനിമയിലേക്ക് കടന്നുവരുന്നത്. ചിത്രത്തിൽ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ചതാണ്. മലയാളത്തിൽ നിന്ന് തെലുങ്കിലെത്തിയ അവർ പിന്നീട് ടോളിവുഡിലാണ് സജീവമായത്.

TAGS :

Next Story