Quantcast

നരേന്ദ്രമോദിയുടെ ഭരണം മുന്നേറുമ്പോൾ പെട്രോൾ മാഫിയയെ നിലക്ക് നിർത്തും: അബ്ദുല്ലക്കുട്ടി

"ഞാൻ മാഹിയിൽ നിന്നും ഡീസൽ അടിച്ചതുകൊണ്ടുതന്നെ അഞ്ചുരൂപ കുറവാണ്."

MediaOne Logo

  • Published:

    10 March 2021 9:59 AM GMT

നരേന്ദ്രമോദിയുടെ ഭരണം മുന്നേറുമ്പോൾ പെട്രോൾ മാഫിയയെ നിലക്ക് നിർത്തും: അബ്ദുല്ലക്കുട്ടി
X

മലപ്പുറം: കേരളത്തിലെ പെട്രോൾ വിലവർധനവിന് ഉത്തരവാദി പിണറായിയും തോമസ് ഐസകുമെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എപി അബ്ദുല്ലക്കുട്ടി. നരേന്ദ്രമോദിയുടെ ഭരണം മുന്നേറുമ്പോൾ പെട്രോൾ മാഫിയയെ നിലക്ക് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മലപ്പുറം മാറുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ പെട്രോൾവില വർധനവിന് ഉത്തരവാദി പിണറായിയും തോമസ് ഐസക്കുമാണ്. പെട്രോൾ വില ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ പറഞ്ഞപ്പോൾ കേരളം എതിർത്തിരുന്നു. ഞാൻ മാഹിയിൽ നിന്നും ഡീസൽ അടിച്ചതുകൊണ്ടുതന്നെ അഞ്ചുരൂപ കുറവാണ്. പെട്രോൾ വിലയെക്കുറിച്ച് കോൺഗ്രസ് പണ്ട് ചെയ്തതുപോലെ ആഗോള പ്രതിഭാസമെന്ന് പറഞ്ഞ് കയ്യൊഴിയുന്നില്ല. നരേന്ദ്രമോദിയുടെ ഭരണം മുന്നേറുേമ്പാൾ പെട്രോൾ മാഫിയയെ നിലക്ക് നിർത്തും'' -അബ്ദുല്ലക്കുട്ടി പറഞ്ഞു.

മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ നിന്ന് ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'മലപ്പുറത്തെ രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെയും ചിലവ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ നിന്നും ഈടാക്കണം. ഈ തെരഞ്ഞെടുപ്പിൽ മലപ്പുറവും കേരളവും ദേശീയ രാഷ്ട്രീയത്തിനൊപ്പം നിൽക്കണം. കേരളത്തിലെ എട്ട് ലക്ഷം ഹെക്ടർ കൃഷി ഒന്നര ലക്ഷം ഹെക്ടർ കൃഷിയായി കുറഞ്ഞു. ഇന്ത്യയിൽ ഏറ്റവും തൊഴിലില്ലായ്മ വർധിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ രാഷ്ട്രീയ മനസ്സും വികസനവും മുരിടിപ്പിച്ചിരിക്കുകയാണ്. കേരളത്തിലും ബി.ജെ.പി അധികാരത്തിൽ വരും'- അദ്ദേഹം അവകാശപ്പെട്ടു.

TAGS :

Next Story