Quantcast

ബിസിനസിനെ കുറിച്ച് ഇവർക്കൊക്കെ വല്ലതും അറിയാവോ? ആകാംക്ഷ നിറച്ച് ആർക്കറിയാം ട്രയിലർ

'അല്ല, ചാച്ചനില്ലേ' എന്നു ചോദിച്ചാണ് ട്രയിലർ ആരംഭിക്കുന്നത്

MediaOne Logo

  • Published:

    11 March 2021 12:45 PM IST

ബിസിനസിനെ കുറിച്ച് ഇവർക്കൊക്കെ വല്ലതും അറിയാവോ? ആകാംക്ഷ നിറച്ച് ആർക്കറിയാം ട്രയിലർ
X

ബിജുമേനോനും പാർവതി തിരുവോത്തും മുഖ്യ വേഷത്തിലെത്തുന്ന ആർക്കറിയാം സിനിമയുടെ ട്രയിലർ എത്തി. ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളാണ് ട്രയിലറിൽ ഉടനീളം ഉള്ളത്. ചിത്രത്തിൽ വയോധികന്റെ വേഷത്തിലാണ് ബിജു മേനോൻ എത്തുന്നത്. ഷറഫുദ്ദീനും പ്രധാന വേഷത്തിലുണ്ട്.

'അല്ല, ചാച്ചനില്ലേ' എന്നു ചോദിച്ചാണ് ട്രയിലർ ആരംഭിക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞപ്പോൾ മുതൽ കോളിങ്ങനെ വന്നു കൊണ്ടിരിക്കുകയല്ലേ എന്നാണ് ഇതോട് പാർവതി തിരിച്ചു ചോദിക്കുന്നത്.

ട്രയിലറിൽ ഒരിടത്ത് ബിസിനസിൽ ഇവനൊക്കെ വല്ലതും അറിയാവോ എന്ന് ബിജുമേനോൻ ചോദിക്കുന്നുണ്ട്. റബർ തോട്ടം വിൽക്കാൻ വയ്ക്കുന്നതു പോലുള്ള പശ്ചാത്തലത്തിലാണ് ബിജു മേനോന്റെ ചോദ്യം.

സനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് രാജീവ് രവി , അരുൺ ജനാർദ്ദനൻ, സനു ജോൺ വർഗീസ് എന്നിവർ ചേർന്നാണ്. ജി.ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണൻ. സഞ്ജയ് ദിവേച്ഛയുടെതാണ് പശ്ചാത്തല സംഗീതം.

TAGS :

Next Story