കമല ഹാരിസിന്‍റെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്ന് ആയുധധാരിയെ പിടികൂടി
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവിനെ പിടികൂടിയത്.

യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്ന് ആയുധധാരിയായ യുവാവിനെ പിടികൂടി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് പോള്‍ മുറെ എന്ന 31കാരന്‍ പിടിയിലായത്.
ടെക്സസ് സ്വദേശിയായ ഇയാളുടെ വാഹനത്തില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും വാഷിങ്ടണ്‍ ഡി.സി പൊലീസ് പിടിച്ചെടുത്തു. പോള്‍ മുറെയ്ക്കായി പ്രാദേശിക ഇന്‍റലിജന്‍സ് ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നു.
അപകടകരമായ ആയുധം കൈവശംവെക്കല്‍, തോക്ക് കൈവശം സൂക്ഷിക്കല്‍, അനധികൃതമായി വെടിയുണ്ട കൈവശംവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മുറെയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Next Story
Adjust Story Font
16

