''ഉറപ്പാണ്, അത് കോഹ്‍ലി പിച്ചിനെ തുറിച്ചു നോക്കിയതാവില്ല'' കോഹ്‍ലിയെ ട്രോളി മൈക്കല്‍ വോണ്‍
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ കോഹ്‍ലിയെ ട്രോളി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ കോഹ്‍ലിയെ ട്രോളി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. അഹമ്മദാബാദിലെ പിച്ചിനെ സംബന്ധിച്ച് നേരത്തെയുണ്ടായ വിവാദങ്ങളില്‍ ഏറ്റവും രൂക്ഷമായി പ്രതികരിച്ച മുന്‍ താരം കൂടിയാണ് മൈക്കല്‍ വോണ്‍. സ്പിന്നര്‍മാരെ വഴിവിട്ട് പിന്തുണക്കുന്ന പിച്ചിനെ പറ്റി വോണ്‍ നേരത്തെ തന്നെ വിമര്‍ശനങ്ങളും ട്രോളുകളും പങ്കുവെച്ചിരുന്നു.
അതിനിടെയാണ് ഇന്ത്യന്‍ നായകന്‍ കോഹ്‍ലി ഇംഗ്ലണ്ട് പേസര്‍ ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ കീപ്പര്‍ ക്യാച്ച് നല്‍കി പുറത്താകുന്നത്. പിച്ച് ചെയ്ത് അപ്രതീക്ഷിതമായി ഉയര്‍ന്നു പൊങ്ങിയ ബൌളിന്‍റെ ബൌണ്‍സും ഫ്ലൈറ്റും ജഡ്ജ് ചെയ്യാന്‍ കോഹ്‍ലിക്ക് കഴിഞ്ഞില്ല. 26ാം ഓവറിലെ ബെന്‍ സ്റ്റോക്സിന്‍റെ പന്തിലാണ് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിന് ക്യാച്ച് നല്‍കി കോഹ്‍ലി മടങ്ങിയത്. ഔട്ട് ആയതിന് ശേഷം പിച്ചിനെ രൂക്ഷമായി തുറിച്ചുനോക്കിയാണ് കോഹ്‍ലി പവലിയനിലേക്ക് മടങ്ങിയത്. ഇതിനെ പരിഹസിച്ചുകൊണ്ടായിരുന്നു മൈക്കല്‍ വോണിന്‍റെ ട്വീറ്റ്.
Surely that wasn’t Virat staring at the Pitch ... !!!!! #INDvENG 😜
— Michael Vaughan (@MichaelVaughan) March 5, 2021
''ഉറപ്പാണ്, അത് വിരാട് പിച്ചിനെ തുറിച്ച് നോക്കിയതായിരിക്കില്ല....!!!'' വോണ്‍ ട്വീറ്റ് ചെയ്തു.
നേരത്തെ രണ്ട് ദിവസം കൊണ്ടവസാനിച്ച ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനെ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കോഹ്‍ലി എത്തിയിരുന്നു. ഒരു ടെസ്റ്റ് മത്സരം അഞ്ച് ദിവസവും വരെ കൊണ്ടുപോകണം എന്നതാണോ കളി ജയിക്കുക എന്നതിനേക്കാള്‍ നിങ്ങള്‍ക്ക് പ്രധാനം. ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ രണ്ട് ദിവസം കൊണ്ട് കളി അവസാനിച്ചു എന്ന് പറയുന്നവര്‍ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മൂന്ന് ദിവസം കൊണ്ട് തോറ്റ പിച്ചിനെക്കുറിച്ച് സംസാരിക്കാത്തതെന്താണ്..? കോഹ്‍ലി ചോദിച്ചു.
പിച്ചിനെ ന്യായീകരിച്ചു സംസാരിച്ച ഇന്ത്യന്‍ നായകന്‍ അപ്രതീക്ഷിതമായി വിക്കറ്റ് ആയപ്പോള്‍ പിച്ചിനെ തുറിച്ചു നോക്കിയത് വോണ്‍ പരിഹസരൂപേണ ട്വീറ്റില്‍ അവതരിപ്പിക്കുകകയായിരുന്നു.
നേരത്തെ പിച്ച് വിവാദം കത്തി നില്‍ക്കുന്ന സമയത്ത് ഇന്ത്യന്‍ പിച്ചുകളെ പരിഹസിക്കുന്ന ചിത്രം മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്തിരുന്നു. ഉഴുതു മറിച്ച പാടത്ത് ബാറ്റ് ചെയ്യുന്ന ചിത്രമാണ് വോണ്‍ അന്ന് ട്വീറ്റ് ചെയ്തത്. നാലാം ടെസ്റ്റിനായുള്ള തയാറെടുപ്പ് എന്ന അടിക്കുറിപ്പോടെയായിരുന്നു വോണിന്‍റെ ട്വീറ്റ്.
Covering for the straight one !!! 😜 https://t.co/HqJkNHJGVv
— Michael Vaughan (@MichaelVaughan) March 2, 2021
Adjust Story Font
16

