ദൃശ്യം 2നെ പ്രശംസിച്ച് അശ്വിനും: ' ട്വിസ്റ്റ് ഞെട്ടിച്ചു, വളരെ മികച്ച ചിത്രം'
കാണാത്തവർ ആദ്യഭാഗം മുതൽ കാണണമെന്നും അശ്വിൻ ട്വീറ്റ് ചെയ്തു

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെത്തിയ ദൃശ്യം 2 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിത ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ട്വിസ്റ്റ് ഞെട്ടിച്ചു, തകർപ്പൻ ചിത്രമാണ് ദൃശ്യമെന്നും കാണാത്തവർ ആദ്യഭാഗം മുതൽ കാണണമെന്നും അശ്വിൻ ട്വീറ്റ് ചെയ്തു.
‘ദൃശ്യം 2ൽ ജോർജ്കുട്ടി കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചുപോയി. ദൃശ്യം ഇതുവരെ കാണാത്തവർ ആദ്യഭാഗം മുതൽ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചു.
I laughed out loud when George Kutty @Mohanlal created that twist in the court #Drishyam2 . If you guys dint, please start all over again from #Drishyam1. Fabulous!! Just fabulous👏👏👏👏
— Ashwin 🇮🇳 (@ashwinravi99) February 21, 2021
ദൃശ്യം രണ്ടിന് വലിയ പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2013 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.
Adjust Story Font
16

