Quantcast

ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മലയാളി മാരത്തണ്‍ താരം ടി ഗോപിയും ചാംപ്യന്‍ഷിപ്പ് ടീമില്‍ ഇടംപിടിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    20 March 2019 3:18 PM GMT

ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
X

ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബോക്‌സിങ്ങ് താരങ്ങളായ അമിത് പങ്കല്‍, ശിവ ഥാപ്പ എന്നിവര്‍ ടീമില്‍ ഇടം നേടി. 52 കിലോ വിഭാഗത്തിലാണ് പങ്കല്‍ മത്സരിക്കുന്നത്. മലയാളി മാരത്തണ്‍ താരം ടി ഗോപിയും ചാംപ്യന്‍ഷിപ്പിനുണ്ട്. ഞായറാഴ്ച്ച തന്‍റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിക്കാൻ മലയാളിയായ ഈ 30കാരന് കഴിഞ്ഞിരുന്നു. രണ്ട് മണിക്കൂര്‍ 13 മിനിറ്റ് 39 സെക്കന്‍റ് ആണ് ഗോപി കുറിച്ച തന്‍റെ പുതിയ റെക്കോർഡ് സമയം. ലോക ചാംപ്യൻഷിപ്പ് യോഗ്യതക്ക് വേണ്ട മിനിമം സമയം 2:16:00 ആണ്.

ഹൈജംബര്‍ തേജസ്വിന്‍ ശങ്കര്‍, ഹിമ ദാസ് എന്നിവര്‍ മീറ്റിലുണ്ടാകില്ല. ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് മീറ്റില്‍ 400 മീറ്ററില്‍ ഹിമ ദാസ് സ്വര്‍ണം നേടിയെങ്കിലും ഏഷ്യന്‍ അത്‍ലറ്റിക്‌സ് മീറ്റിങ്ങിലേക്ക് യോഗ്യത നേടാനായില്ല.

TAGS :

Next Story