Quantcast

മുഹമ്മദ് അനസിനും ജാബിറിനും സ്വര്‍ണം

വനിതാവിഭാഗം 200 മീറ്ററില്‍ ഇന്ത്യന്‍ താരം ഹിമ ദാസ് സ്വര്‍ണ്ണം നേടി.

MediaOne Logo

Web Desk

  • Published:

    8 July 2019 7:18 AM GMT

മുഹമ്മദ് അനസിനും ജാബിറിനും സ്വര്‍ണം
X

പോളണ്ടിലെ കുട്‌നോ അത്‌ലറ്റിക് മീറ്റില്‍ മലയാളി അത്‌ലറ്റുകളായ മുഹമ്മദ് അനസിനും എം.പി ജാബിറിനും സ്വര്‍ണം. മുഹമ്മദ് അനസ് 200 മീറ്ററിലും എം.പി ജാബിര്‍ 400 മീറ്റര്‍ ഹഡില്‍സിലുമാണ് സ്വര്‍ണ്ണം നേടിയത്. വനിതാവിഭാഗം 200 മീറ്ററില്‍ ഇന്ത്യന്‍ താരം ഹിമ ദാസ് സ്വര്‍ണ്ണം നേടി.

ഹിമ ദാസ്

23.97 സെക്കന്റിനാണ് ഹിമ ദാസ് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ മലയാളി താരം വി.കെ വിസ്മയ(24.06) രണ്ടാമതെത്തി. പുറം വേദനകൊണ്ട് വിശ്രമത്തിലായിരുന്ന ഹിമ ദാസിന്റെ തിരിച്ചുവരവു കൂടിയാണ് പോളണ്ടില്‍ കണ്ടത്. ഒരാഴ്ച്ചയുടെ ഇടവേളയില്‍ ഹിമ ദാസ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നേടുന്ന രണ്ടാം സ്വര്‍ണമാണിത്.

ദേശീയ റെക്കോഡുകാരന്‍ മുഹമ്മദ് അനസ് 200 മീറ്റര്‍ 21.18 സെക്കന്റില്‍ പൂര്‍ത്തിയാക്കിയാണ് ഒന്നാമതെത്തിയത്. 400 മീറ്റര്‍ ഹഡില്‍സില്‍ എം.പി ജാബിര്‍ 50.21 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ മറ്റൊരു മലയാളി താരം ജിതിന്‍ പോള്‍ 52.26 സെക്കന്റില്‍ വെങ്കലം നേടി.

TAGS :

Next Story