Quantcast

ഇന്ത്യയുടെ സുവര്‍ണതാരം ഹിമ ദാസ്, മോദിക്ക് ഒരു ഉറപ്പ് കൊടുത്തിട്ടുണ്ട്...

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അസാമാന്യ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഹിമ ദാസില്‍ രാജ്യം അഭിമാനിക്കുന്നു. 

MediaOne Logo

Web Desk

  • Published:

    22 July 2019 6:04 AM GMT

ഇന്ത്യയുടെ സുവര്‍ണതാരം ഹിമ ദാസ്, മോദിക്ക് ഒരു ഉറപ്പ് കൊടുത്തിട്ടുണ്ട്...
X

ഒരു മാസത്തിനിടെ രാജ്യത്തിന് വേണ്ടി അഞ്ച് സ്വര്‍ണ മെഡലുകള്‍ ഓടിയെടുത്ത ഇന്ത്യന്‍ അത്‍ലറ്റിക് താരം ഹിമ ദാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി ഇനിയും കഠിനാധ്വാനം ചെയ്യുമെന്നും കൂടുതല്‍ മെഡലുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും മോദിയുടെ അഭിനന്ദനത്തിന് ഹിമ മറുപടി നല്‍കി.

ഞായറാഴ്ചയാണ് ഹിമയെ അഭിനന്ദിച്ച് മോദി ട്വീറ്റ് ചെയ്തത്. ''കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അസാമാന്യ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഹിമ ദാസില്‍ രാജ്യം അഭിമാനിക്കുന്നു. വിവിധ ടൂര്‍ണമെന്റുകളിലായി ഹിമ നേടിയതത് അഞ്ച് സ്വര്‍ണ മെഡലുകളാണ്. എല്ലാവര്‍ക്കും സന്തോഷിക്കാന്‍ ഇത് വക നല്‍കുന്നുണ്ട്. അഭിനന്ദനങ്ങളും ആശംസയും.'' - ഇങ്ങനെ ആയിരുന്നു മോദിയുടെ ട്വീറ്റ്. ഇതിന് ഹിമ നല്‍കിയ മറുപടി രാജ്യത്തിന്റെ പ്രതീക്ഷകള്‍ നെഞ്ചിലേറ്റിയ ഒരു തികഞ്ഞ കായിക താരത്തിന്റേതായിരുന്നു. ''നരേന്ദ്ര മോദി സര്‍, താങ്കളുടെ ആശംസയ്ക്ക് നന്ദി. ഞാന്‍ ഇനിയും കഠിനാധ്വാനം ചെയ്യും. രാജ്യത്തിന് വേണ്ടി കൂടുതല്‍ മെഡല്‍ നേടും.''

നേരത്തെ ഹിമയുടെ മെഡല്‍ വേട്ടയെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

TAGS :

Next Story