Quantcast

ജിന്‍സണ്‍ ജോണ്‍സന്റെ ദേശീയ റെക്കോഡ് പ്രകടനം കാണാം

ജിന്‍സന്റെ റെക്കോഡ് ഓട്ടം കാണാം.

MediaOne Logo

Web Desk 5

  • Published:

    2 Sep 2019 2:03 PM GMT

ജിന്‍സണ്‍ ജോണ്‍സന്റെ ദേശീയ റെക്കോഡ് പ്രകടനം കാണാം
X

കഴിഞ്ഞ ദിവസം ബെര്‍ലിനില്‍ നടന്ന ISTAF ചാമ്പ്യന്‍ഷിപ്പിലാണ് ജിന്‍സന്‍ ദേശീയ റെക്കോഡ് മറികടന്ന പ്രകടനത്തോടെ ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. സ്വന്തം പേരിലുള്ള റെക്കോഡാണ് ജിന്‍സണ്‍ 3:35.24 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പുതുക്കിയത്.

ജിന്‍സന്റെ റെക്കോഡ് ഓട്ടം കാണാം.

മുന്‍ റെക്കോഡിനേക്കാള്‍ രണ്ട് സെക്കന്റിലേറെ കുറവുവരുത്തിയാണ് 28കാരനായ ജിന്‍സണ്‍ പുതിയ റെക്കോഡ് സ്ഥാപിച്ചത്. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 3:37.86 ആയിരുന്നു മുന്‍ റെക്കോഡ്. 800 മീറ്ററിലും ദേശീയ റെക്കോഡ് ജിന്‍സന്റെ പേരിലാണ്(1:45.65)

ये भी पà¥�ें- ദേശീയ റെക്കോഡ് തിരുത്തി ജിന്‍സണ്‍ ജോണ്‍സണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്

ദോഹയില്‍ സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ലോക ചാമ്പ്യന്‍ഷിപ്പിന് 3:36.00 ആയിരുന്നു യോഗ്യതാ മാര്‍ക്ക്. ദേശീയ റെക്കോഡ് തിരുത്തിയതില്‍ സന്തോഷമുണ്ടെന്നും 2020 ലെ ടോക്യോ ഒളിംപിക്‌സില്‍ മികച്ച പ്രകടനമാണ് ലക്ഷ്യമെന്നും ജിന്‍സണ്‍ പറഞ്ഞു.

TAGS :

Next Story