Quantcast

പ്രചാരണത്തിനിടെ സ്ലാബ് തകർന്ന് ഓടയിൽ വീണ് എൽ.ഡി.എഫ് സ്ഥാനാർഥി

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ആറ്റിങ്ങൽ കാരേറ്റ് ആയിരുന്നു അപകടം

MediaOne Logo

  • Published:

    21 March 2021 11:06 AM IST

പ്രചാരണത്തിനിടെ സ്ലാബ് തകർന്ന് ഓടയിൽ വീണ് എൽ.ഡി.എഫ് സ്ഥാനാർഥി
X

ആറ്റിങ്ങൽ എൽ.ഡി.എഫ് സ്ഥാനാർഥി ഒ.എസ് അംബികക്ക് സ്ലാബ് തകർന്ന് പരിക്ക്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയാണ് സ്ഥാനാർഥിക്ക് പരിക്കേറ്റത്. നിസ്സാര പരിക്കുകൾ മാത്രമാണ് ഉള്ളതെന്ന് അംബിക ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കാരേറ്റ് ആയിരുന്നു അപകടം. പുളിമാത്ത് പഞ്ചായത്തിലായിരുന്നു സ്ഥാനാർഥിയുടെ പര്യടനം

കാരേറ്റ് , പുളിമാത്ത് പഞ്ചായത്തിലെ വോട്ടർമാരെ കാണുന്നതിനിടയിൽ സ്വകാര്യ വ്യക്തി കടയിലേക്ക് പോകുവാൻ നിർമ്മിച്ച സ്ലാബാണ് തകർന്നത്. സ്ഥാനാർഥിയുടെ കൂടെ പോയ പ്രവർത്തകർക്കും നിസാര പരിക്കുകൾ ഉണ്ടായിട്ടുണ്ട്

TAGS :

Next Story