Quantcast

മുന്നില്‍ നിന്ന് നയിച്ച് ഐക്യൂബ്, പിന്നാലെ ചേതക്കും ഏഥറും; ജനുവരിയിലെ വില്‍പ്പനക്കണക്കുകള്‍ ഇങ്ങനെ

ആകെ 1,22,477 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ജനുവരിയില്‍ നിരത്തിലിറങ്ങിയത്.

MediaOne Logo
2026 january ev two wheeler sales
X

ജനുവരിയിലെ ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ടിവിഎസ്. രണ്ടാമത് ബജാജ് ചേതക്കും മൂന്നാമത് ഏഥര്‍ എനര്‍ജിയുമാണ്. ആകെ 1,22,477 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ജനുവരിയില്‍ നിരത്തിലിറങ്ങിയത്.

1. ഒന്നാം സ്ഥാനം വിടാതെ ടിവിഎസ്

ജനുവരിയില്‍ 34,440 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റാണ് ടിവിഎസ് ഒന്നാംസ്ഥാനത്ത് തുടരുന്നത്. രാജ്യത്തെ ആകെ വില്‍പ്പനയുടെ 28 ശതമാനം വരുമിത്. വാര്‍ഷിക വില്‍പ്പനയില്‍ 43 ശതമാനത്തിന്റെ മികച്ച വര്‍ധനവുണ്ടാക്കി. ടിവിഎസിന്റെ ഐക്യൂബ് മോഡലാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയത്. ഐക്യൂബ് കൂടാതെ ഓര്‍ബിറ്റര്‍ എന്ന മോഡലും ടിവിഎസ് അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്.

2. മത്സരം കടുപ്പിച്ച് ബജാജ്

ബജാജ് 25,520 ചേതക്ക് മോഡലുകളാണ് ജനുവരിയില്‍ വിറ്റത്. 19 ശതമാനമാണ് വില്‍പ്പനയിലെ വാര്‍ഷിക വര്‍ധനവ്. കഴിഞ്ഞ മാസവും രണ്ടാംസ്ഥാനത്ത് ബജാജ് തന്നെയായിരുന്നു. ചേതക്ക് നിരയിലെ ഏറ്റവും വില കുറഞ്ഞ സി2501 മോഡല്‍ ചേതക്ക് പുറത്തിറക്കിയിരിക്കുകയാണ്. ഒരു ലക്ഷത്തിന് താഴെയാണ് ഇതിന് വില വരുന്നത്.

3. വില്‍പ്പന ഉയര്‍ത്തി ഏഥര്‍

ഡിസംബറില്‍ 17,052 സ്‌കൂട്ടറുകള്‍ വിറ്റ ഏഥര്‍ ജനുവരിയില്‍ 21,923 സ്‌കൂട്ടര്‍ വിറ്റ് മികവ് കാട്ടി. 67 ശതമാനത്തിന്റെ മികച്ച വാര്‍ഷിക വളര്‍ച്ചയും ഏഥറിനുണ്ട്. ഏഥര്‍ 350 മോഡലിന് പുറമേ റിസ്റ്റ മോഡലും ഏറെ ജനപ്രിയമാണ്.

4. ചാര്‍ജായി ഹീറോ വിഡ

13,274 വിഡ സ്‌കൂട്ടറുകളാണ് ജനുവരിയില്‍ ഹീറോ വിറ്റത്. ഒരുകാലത്ത് വില്‍പ്പന തീരെ ഇടിഞ്ഞ ഹീറോ ഇത് തുടര്‍ച്ചയായ ഏഴാം മാസമാണ് 10,000ന് മുകളില്‍ സ്‌കൂട്ടര്‍ വില്‍ക്കുന്നത്. ഡിസംബറില്‍ 10,701 സ്‌കൂട്ടര്‍ വിറ്റിരുന്നു.

5. ഒലക്ക് ക്ഷീണം തന്നെ

ഒരുകാലത്ത് വിപണിയിലെ മിന്നുംതാരമായ ഒലക്ക് ഇപ്പോള്‍ ക്ഷീണമാണ്. വെറും 7512 സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ മാത്രമേ ജനുവരിയില്‍ സാധിച്ചുള്ളൂ. 69 ശതമാനത്തിന്റെ ഇടിവാണ് വാര്‍ഷിക വില്‍പ്പനയിലുണ്ടായത്. വെറും ആറ് ശതമാനമാണ് ഒലയുടെ വിപണി പങ്കാളിത്തം. 2025 ജനുവരിയില്‍ ഇത് 24 ശതമാനമായിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ പതിനായിരത്തില്‍ താഴെയാണ് ഒലയുടെ പ്രതിമാസ വില്‍പ്പന.

ആംപിയര്‍ സ്‌കൂട്ടറുകളുടെ നിര്‍മാതാക്കളായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി (5335 ഇവികള്‍) ആണ് ആറാം സ്ഥാനത്ത്. 2574 റിവര്‍ ഇന്‍ഡി സ്‌കൂട്ടറുകള്‍ വിറ്റ് റിവര്‍ മൊബിലിറ്റി ഏഴാമതുണ്ട്. ബിഗോസ് ഓട്ടോസ് (2475 സ്‌കൂട്ടറുകള്‍) എട്ടാമതും, ഗ്രീന്‍ എനര്‍ജി (2033 സ്‌കൂട്ടറുകള്‍) ഒമ്പതാമതും പ്യൂവര്‍ ഇവി (685 സ്‌കൂട്ടറുകള്‍) പത്താമതുമുണ്ട്.

TAGS :

Next Story