Quantcast

പാട്ടിന് പുതിയ കൂട്ട്; കിയ കാർണിവൽ സ്വന്തമാക്കി ഗായകൻ സോനു നിഗം

MediaOne Logo

Web Desk

  • Updated:

    2021-11-30 13:38:12.0

Published:

30 Nov 2021 1:26 PM GMT

പാട്ടിന് പുതിയ കൂട്ട്; കിയ കാർണിവൽ സ്വന്തമാക്കി ഗായകൻ  സോനു നിഗം
X

ഗായകൻ സോനു നിഗത്തിന്റെ ഗാരേജിലേക്ക് പുതിയ അതിഥികൂടി. ഇന്ത്യൻ എംപിവികളിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ കിയ കാർണിവൽ സ്വന്തമാക്കിയിരിക്കുകയാണ് ഗായകൻ. കഴിഞ്ഞ ദിവസം ബന്ധുക്കൾക്കൊപ്പം എത്തിയാണ് സോനു പുതിയ വാഹനത്തെ വീട്ടിലേക്ക് കൂട്ടിയത്.



കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ കാർണിവലിന് 24.95 ലക്ഷം രൂപയാണ് വില. പ്രീമിയം, പ്രിസ്റ്റീജ്, ലീമോസിൽ എന്നീ മൂന്ന് വേരിയന്റുകളിലാണ് കാർണിവൽ ഇന്ത്യയിൽ എത്തിയിട്ടുള്ളത്. ക്രോമിയം ഗ്രില്ല്, പ്രൊജക്ഷൻ ഹെഡ്‌ലാമ്പ്, ഡിആർഎൽ, ഫോഹ് ലാമ്പ്, ചെറിയ എയർ ഡാം എന്നിവ ഉൾപ്പെടുന്നതാണ് മുൻവശം.

17 ഇഞ്ച് അലോയ് വീൽ, എൽഇഡി ടെയിൽ ലാമ്പ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് എക്‌സ്റ്റീരിയറിലെ മറ്റ് അലങ്കാരങ്ങൾ. 2.2 ലിറ്റർ ടർബോ ചാർജ്ഡ് ഡീസൽ എൻജിനാണ് കിയ കാർണിവലിന് കരുത്ത് പകരുന്നത്. 200 ബിഎച്ച്പി പവറും 440 എൻഎം ടോർക്കുമാണ് ഉത്പാദിക്കുക.

TAGS :

Next Story