Quantcast

സ്‌കോഡ സ്ലാവിയ ലോഞ്ചിങ് ഫെബ്രുവരി 28നും മാർച്ച് മൂന്നിനും

1.0 ടിഎസ്‌ഐ വേരിയൻറ് ലോഞ്ചിങ് ഫെബ്രുവരി 28നും 1.5 ടിഎസ്‌ഐ വേരിയൻറ് മാർച്ച് മൂന്നിനും നടക്കും

MediaOne Logo

Web Desk

  • Updated:

    2022-02-10 14:05:10.0

Published:

10 Feb 2022 2:03 PM GMT

സ്‌കോഡ സ്ലാവിയ ലോഞ്ചിങ് ഫെബ്രുവരി 28നും മാർച്ച് മൂന്നിനും
X

സ്‌കോഡയുടെ ഇന്ത്യ 2.0 പ്രോജക്ടിലെ രണ്ടാമത്തെ കാറായ സ്ലാവിയ ലോഞ്ചിങ്‌ രണ്ടുഘട്ടമായി നടക്കും. 1.0 ടിഎസ്‌ഐ വേരിയൻറ് ലോഞ്ചിങ് ഫെബ്രുവരി 28നും 1.5 ടിഎസ്‌ഐ വേരിയൻറ് മാർച്ച് മൂന്നിനും നടക്കും. ചെക്ക് കാർ നിർമാതാക്കളുടെ ഈ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവിങ് വരുന്ന ആഴ്ചകളിൽ തുടങ്ങും. വില വ്യക്തമാക്കിയ ശേഷം വിൽപ്പനയും ആരംഭിക്കും. 10-16 ലക്ഷമാണ് വാഹനത്തിന് പ്രതീക്ഷപ്പെടുന്ന വില.

ഒരു കാലത്ത് ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റുകൊണ്ടിരുന്ന കാർ വിഭാഗമാണ് സെഡാൻ മോഡലുകൾ. പക്ഷേ നിലവിൽ സെഡാൻ മോഡലുകൾക്ക് അത്ര നല്ല കാലമല്ല. ഒരു കാലത്ത് ഈ വിഭാഗത്തിലെ രാജാക്കാൻമാരിൽ ഒരാളായ വിലസിയ മോഡലാണ് സ്‌കോഡ റാപ്പിഡ്. അടുത്തിടെ നിരത്തിൽ നിന്ന് റാപ്പിഡിനെ സ്‌കോഡ പിൻവലിച്ചിരുന്നു. അതിന് പകരം പുതിയ റാപ്പിഡിനെ പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് സ്‌കോഡ അവതരിപ്പിച്ചതാണ് സ്ലാവിയ. നേരത്തെ അനൗദ്യോഗികമായി അവതരിക്കപ്പെട്ട സ്ലാവിയ ഷോറൂമുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

ഈ സീരീസിലെ ആദ്യ വാഹനമായ കുഷാഖിന്റെ പ്ലാറ്റ്ഫോമായ MQB-A0-IN പ്ലാറ്റ്ഫോമിൽ തന്നെയാണ് സ്ലാവിയയും വരുന്നത്. ആക്ടീവ്, അംബീഷൻ, സ്‌റ്റൈൽ എന്നീ വേരിയന്റുകളിൽ ലഭിക്കുന്ന വാഹനത്തിന് 10 ഇഞ്ച് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, 2 സ്പോക്ക് സ്റ്റീറിങ് വീൽ, 8 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് സീറ്റുകൾ, ആറ് എയർ ബാഗുകൾ, വയർലെസ് ചാർജിങ് അങ്ങനെ നിരവധി സവിശേഷതകളുണ്ട്. കുഷാഖിലൂടെ അവതരിപ്പിച്ച 113 ബിഎച്ച്പി പവറും 178 എൻഎം ടോർക്കുമുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും, 148 ബിഎച്ച്പി പവറും 250 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാണ് സ്ലാവിയുടേയും ഹൃദയം. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്ക്, 7 സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷനുകളിൽ വാഹനം ലഭിക്കും.

Slavia, the second car in Skoda's India 2.0 project, will be launched in two phases.

TAGS :

Next Story