പുതിയ ടാറ്റ വിങ്ങര്‍ പ്ലസ് പുറത്തിറക്കി; വില വെറും 20.5 ലക്ഷം
മിതമായ നിരക്കില്‍ ഇനി ടാറ്റ വിങ്ങര്‍ പ്ലസ് വാഹനം സ്വന്തമാക്കാം

പുതിയ ഒമ്പത് സീറ്റുകളുള്ള ടാറ്റാ വിങ്ങര്‍ പ്ലസ് ടാറ്റാമോട്ടോഴ്സ് ഇന്ത്യയില്‍ പുറത്തിറക്കി. 20.5 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ടാറ്റാ വിങ്ങര്‍ പ്ലസ് യാത്രക്കാര്‍ക്ക് ഏറെ സുഖപ്രദവും വിശാലമായ സീറ്റിങ് കപ്പാസിറ്റി അനുഭവം സമ്മാനിക്കുന്നതാണെന്നും കമ്പനി പറഞ്ഞു. മിതമായ നിരക്കില്‍ ഇനി ഈ വാഹനം സ്വന്തമാക്കാം.
പ്രധാന സവിശേഷതകള്‍
* അഡ്ജെസ്റ്റ് ചെയ്യാവുന്ന ആം റെസ്റ്റുകളുടെ കൂടെ ചാരിയിരിക്കാവുന്ന ക്യാപ്റ്റന്‍ സീറ്റുകള്‍
* ഓരോ സീറ്റിലും പ്രത്യേക എ.സി വെന്റുകള്‍
* ഓരോ സീറ്റിലും USB ചാര്‍ജിങ് പോയിന്റുകള്‍
* കാല്‍വെക്കാന്‍ വിശാലമായ സ്പേസുകള്‍
* ദീര്‍ഘയാത്രകള്‍ക്ക് സൗകര്യപ്രദമായ വലിയ ക്യാബിന്‍ സൗകര്യം, വിശാലമായ ലഗേജ് കമ്പാര്‍ട്ട്മെന്റ്
ഈ വാഹനം കൂടുതല്‍ സുരക്ഷയും സ്ഥിരതയും ഉറപ്പുനല്‍കുന്നു. ടാറ്റാ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് വൈസ് പ്രസിഡന്റും തലവനുമായ ആനന്ദ് എസ്, പുതിയ വിങ്ങര്‍ പ്ലസ് അവതരിപ്പിച്ചുകൊണ്ട് വാഹനത്തിന്റെ സവിശേഷതകളെ പരിചയപ്പെടുത്തി.
''യാത്രക്കാര്‍ക്ക് മികച്ച അനുഭവമാകാനും വാഹനയുടമകള്‍ക്ക് ലാഭകരമായ നിക്ഷേപമാവാനും വേണ്ടിയാണ് വിങ്ങര്‍ പ്ലസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മികച്ച യാത്രാനുഭവം, ഏറ്റവും ഉപകാരപ്രദമായ സൗകര്യങ്ങള്‍, ഉയര്‍ന്ന കാര്യക്ഷമത എന്നിവയിലൂടെ മികച്ച അനുഭവമാണ് ടാറ്റാ വിങ്ങര്‍ പ്ലസ്.' അദ്ദേഹം പറഞ്ഞു.
''ഇന്ത്യാ പാസഞ്ചര്‍ മൊബിലിറ്റി രംഗം അതിവേഗം വളരുകയാണ്. നഗരങ്ങളിലെ ജീവനക്കാരുടെ യാത്രകള്‍ മുതല്‍ രാജ്യത്തുടനീളം വര്‍ധിച്ചുവരുന്ന ടൂറിസം ആവശ്യങ്ങള്‍ വരെ ഈ വാഹനം നിറവേറ്റാന്‍ ലക്ഷ്യമിടുന്നു. വാണിജ്യ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ വിങ്ങര്‍ പ്ലസ് സജ്ജമാണ്''. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ വിങര്‍ പ്ലസിന് കരുത്ത് നല്‍കുന്നത് 100hp പവറും 200Nm ടോര്‍ക്കും നല്‍കുന്ന 2.2L ഡിക്കോര്‍ ഡീസല്‍ എഞ്ചിനാണ്. തത്സമയ വെഹിക്കിള്‍ ട്രാക്കിംഗ്, ഡയഗ്നോസ്റ്റിക്സ്, ഫ്ലീറ്റ് ഒപ്റ്റിമൈസേഷന്‍ എന്നിവ സാധ്യമാക്കുന്ന ടാറ്റാ മോട്ടോഴ്‌സിന്റെ ഫ്ലീറ്റ് എഡ്ജ് കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമും ഈ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ടാറ്റാ മോട്ടോഴ്സിന്റെ സമഗ്രമായ വാഹന പരിപാലന സംരംഭമായ 'സമ്പൂര്‍ണ സേവാ 2.0' വിങര്‍ പ്ലസിനും ലഭ്യമാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന സര്‍വീസുകള്‍, വാര്‍ഷിക മെയിന്റനന്‍സ് കരാറുകള്‍ (AMC), ഒറിജിനല്‍ സ്പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത, വിശ്വസനീയമായ ബ്രേക്ക്ഡൗണ്‍ സഹായം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലുടനീളം 4,500-ലധികം സെയില്‍സ്-സര്‍വീസ് കേന്ദ്രങ്ങളിലൂടെ ടാറ്റാ മോട്ടോഴ്‌സ് വിശ്വസനീയവും കാര്യക്ഷമവുമായ മൊബിലിറ്റി സൊല്യൂഷന്‍സ് മുന്നോട്ടുവെക്കുന്നു.
Adjust Story Font
16

