Quantcast

ആഡംഭര ഭീമന്റെ പുനരവതരണം; ബിഎംഡബ്‌ള്യു X4 നാളെ എത്തും

പുതിയ X4 ഇതിനകം ആഗോള വിപണിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആഗോള വിപണി പതിപ്പിന് സമാനമായി തന്നെ മിക്ക സവിശേഷതകളും നിലനിർത്തിയായിരിക്കും വാഹനത്തിന്റെ ഇന്ത്യയിലെ അരങ്ങേറ്റം.

MediaOne Logo

Web Desk

  • Updated:

    2022-03-09 13:26:27.0

Published:

9 March 2022 1:19 PM GMT

ആഡംഭര ഭീമന്റെ പുനരവതരണം; ബിഎംഡബ്‌ള്യു X4 നാളെ എത്തും
X

പുതിയ മാറ്റങ്ങളോടെ X4 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബിഎംഡബ്‌ള്യു. വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി നേരത്തെ സ്വീകരിച്ചു തുടങ്ങിയിരുന്നു. വാഹനം മാർച്ച് 10 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ജർമ്മൻ കാർ നിർമാതാവ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക ഡീലർഷിപ്പുകൾ വഴി ഉപഭോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാം.

പുതിയ X4 ഇതിനകം ആഗോള വിപണിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആഗോള വിപണി പതിപ്പിന് സമാനമായി തന്നെ മിക്ക സവിശേഷതകളും നിലനിർത്തിയായിരിക്കും വാഹനത്തിന്റെ ഇന്ത്യയിലെ അരങ്ങേറ്റം. മാട്രിക്‌സ് ഫംഗ്ഷനോടുകൂടിയ സ്ലീക്കർ, പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡാഷ്‌ബോർഡിൽ10.25 ഇഞ്ച് ഫുൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നിർമാതാക്കൾ വാഗ്ദാനം ചെയ്തേക്കും. ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ട്വീക്ക് ചെയ്ത സെന്റർ കൺസോൾ, ഗിയർ ലിവർ സെലക്ടറിനായുള്ള പുതിയ നിയന്ത്രണങ്ങൾ തുടങ്ങിയ മറ്റ് സവിശേഷതകളും വാഹനത്തിലുണ്ട്.

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനുളിലാണ് വാഹനമെത്തുക. പെട്രോൾ യൂണിറ്റിന് പരമാവധി 248 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. അതേസമയം ഡീസൽ യൂണിറ്റിന് പരമാവധി 282 ബിഎച്ച്പി കരുത്തും 650 എൻഎം ടോർക്കും ഉം സൃഷ്ടിക്കാനാവും. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡ് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാകും ഘടിപ്പിച്ചിരിക്കുക.

TAGS :

Next Story