Quantcast

100 കിലോമീറ്റർ വേഗതയിലെത്താൻ 3.9 സെക്കൻഡ്; അരമണിക്കൂറിനുള്ളിൽ 80 ശതമാനം ചാർജ്-ബിഎംഡബ്യു ഐ 4 ഇവി ഏപ്രിൽ 28 ന്‌

ഫുൾ ചാർജിൽ 590 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വേരിയന്റിനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

MediaOne Logo

Web Desk

  • Published:

    5 April 2022 6:45 AM GMT

100 കിലോമീറ്റർ വേഗതയിലെത്താൻ 3.9 സെക്കൻഡ്; അരമണിക്കൂറിനുള്ളിൽ 80 ശതമാനം ചാർജ്-ബിഎംഡബ്യു ഐ 4 ഇവി ഏപ്രിൽ 28 ന്‌
X

ഇന്ത്യൻ വാഹനലോകം ഇലക്ട്രികിലേക്ക് മാറുന്നതിന്റെ ഗതിവേഗം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഡംബര വാഹനനിർമാതാക്കളും ആ വേഗത്തിനൊപ്പം തന്നെയാണ് ഓടുന്നത്. ബിഎംഡബ്ലൂ അക്കൂട്ടത്തിൽ കുറച്ചുകൂടി വേഗം കൂടുതലാണ് എന്ന് വേണം കരുതാൻ.

ഇന്ത്യയിൽ മൂന്നാമത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഈ ജർമൻ കരുത്ത്. ഐഎക്‌സ് എസ് യു വി, മിനി കൂപ്പർ എസ് ഇ ഹാച്ച്ബാക്ക് എന്നിവയ്ക്ക് പിന്നാലെ ഐ4 (BMW i4) എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാൻ ഇന്ത്യയിൽ ഈ മാസം തന്നെ അവതരിപ്പിക്കുകയാണ് കമ്പനി. കഴിഞ്ഞ വർഷം ജൂണിൽ തന്നെ ആഗോളവിപണിയിൽ അവതരിപ്പിച്ച മോഡലാണ് ബിഎംഡബ്ലൂ ഐ4 ഇവി. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സമ്പൂർണ സെഡാനും ഇതായിരുക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

രണ്ട് വകഭേദങ്ങളുള്ള ഈ വാഹനത്തിന്റെ ഇഡ്രൈവ്40 (eDrive40) എന്ന വേരിയന്റിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ 81.5 കെ.ഡബ്യൂ.എച്ച് ബാറ്ററിയാണ് ഈ വേരിയന്റിന്റെ പവർ ഹൗസ്. 330 ബിഎച്ച്പി പവറും 430 എൻഎം ടോർക്കും ഇതിന്റെ മോട്ടോറിന് ഉത്പാദിപ്പിക്കാനാകും. ഫുൾ ചാർജിൽ 590 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വേരിയന്റിനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 5.7 സെക്കൻഡുകളാണ് ഈ വേരിയന്റിന് വേണ്ടത്.

രണ്ടാമത്തെ വേരിയന്റായ എം50 (M50) യിലേക്ക് വന്നാൽ ഇതൊരു ഇലക്ട്രിക് പെർഫോമൻസ് കാറായാണ് ബിഎംഡബ്യു അവതരിപ്പിക്കുന്നത്. 81.5 KWh ബാറ്ററി തന്നെയാണ് ഈ വേരിയന്റിനും ഊർജം നൽകുന്നത്. ഓൾ വീൽഡ്രൈവുള്ള ഈ മോഡലിന് 544 എച്ച്പി പവർ ഉത്പാദിപ്പിക്കാൻ സാധിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 3.9 സെക്കൻഡുകൾ മാത്രം മതി ഈ മോഡലിന്.

അകത്തേക്ക് വന്നാൽ രണ്ട് വാഹനത്തിനും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും 14.9 ഇഞ്ച് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവുമാണ് നൽകിയിരിക്കുന്നത്. അഡാസ് പോലുള്ള ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

200Kw ഫാസ്റ്റ് ചാർജിങ് വരെ ബിഎംഡബ്യൂ ഐ4 ൽ സാധിക്കും. അതുപയോഗിച്ച് പൂജ്യത്തിൽ നിന്ന് 80 ശതമാനം ചാർജിലെത്താൻ 30 മിനിറ്റ് മാത്രം മതി. എന്നാൽ ഇതുപോലെയുള്ള ചാർജിങ് സോക്കറ്റുകൾ ലഭിക്കുക ബുദ്ധിമുട്ടായിരിക്കും. വീടുകളിൽ ഘടിപ്പിക്കാൻ സാധിക്കുന്ന 11 kW ചാർജർ ഉപയോഗിച്ച് 80 ശതമാനം ചാർജ് ചെയ്യാൻ 8 മണിക്കൂറും 30 മിനിറ്റും ആവശ്യമാണ്.

ഏപ്രിൽ 28 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ബിഎംഡബ്യൂ ഐ4 ന് 80 ലക്ഷം രൂപ മുതലായിരിക്കും വില ആരംഭിക്കുക.

TAGS :

Next Story