Quantcast

സ്‌കൂട്ടറുകൾ മുതൽ പറക്കും കാറുകൾ വരെ; ഒലയുടെ ഭാവി പദ്ധതികൾ ഇങ്ങനെ

ഇലക്ട്രിക്ക് ബൈക്ക്, കാറുകൾ എന്നിവയുടെ നിർമ്മാണത്തിലേക്ക് കമ്പനി വൈകാതെ കടക്കും

MediaOne Logo

Web Desk

  • Published:

    23 Sep 2021 4:48 PM GMT

സ്‌കൂട്ടറുകൾ മുതൽ പറക്കും കാറുകൾ വരെ; ഒലയുടെ ഭാവി പദ്ധതികൾ ഇങ്ങനെ
X

സ്‌കൂട്ടറുകൾ മുതൽ പറക്കും കാറുകൾ വരെ നിർമ്മിക്കാനൊരുങ്ങി ഒല. രാജ്യത്തിൻറെ ഗതാഗത ആവശ്യങ്ങൾക്കായി സ്‌കൂട്ടറുകൾ, ഇ-ബൈക്കുകൾ, ഡ്രോണുകൾ, പറക്കും കാറുകൾ തുടങ്ങിയവ നിർമ്മിക്കാൻ തങ്ങൾക്ക് പദ്ധതിയുണ്ടെന്ന് ഒല സ്ഥാപകൻ ഭാവിഷ് അഗർവാൾ പറഞ്ഞു. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പുമായി ചേർന്ന് പുത്തൻ തലമുറ യാത്ര സംവിധാനങ്ങൾ നിർമ്മിക്കുമെന്ന് അദ്ദേഹം തന്റെ ബ്ലോഗിൽ കുറിച്ചു.

കമ്പനിയുടെ ഇലക്ട്രിക്ക് യുണിറ്റ് തമിഴ്നാട്ടിലുള്ള പ്ലാന്റിൽ ഇലക്ട്രിക്ക് സ്‌കൂട്ടർ നിർമാണം വൈകാതെ ആരംഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാന്റ് ആണ് ഇതെന്നാണ് കമ്പനിയുടെ അവകാശവാദം. ഇലക്ട്രിക്ക് ബൈക്ക്, കാറുകൾ എന്നിവയുടെ നിർമ്മാണത്തിലേക്കും കമ്പനി വൈകാതെ കടക്കും.

ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങളെക്കാൾ എൺപത് ശതമാനത്തോളം വില കുറവിൽ വിൽക്കപ്പെടുന്നതോടെ നിലവിലെ 15 ശതമാനത്തിൽ നിന്നും 40 ശതമാനമായി രാജ്യത്തെ വാഹന ഉടമകളുടെ എണ്ണം ഉയരുമെന്നും അഗർവാൾ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ വായു മലിനീകരണം കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് കാർ നിർമാതാക്കളായ ടെസ്‌ലയും ഇന്ത്യൻ വിപണിയിൽ വില്പനയ്ക്കൊരുങ്ങുകയാണ്.




TAGS :

Next Story