Quantcast

ടാക്‌സ് കുറവ്, ഇന്ത്യയിൽ ചെറു ഇ.വി കാറുകളുമായി ആഗോള നിർമാതാക്കളായ സ്‌റ്റെല്ലാൻറിസ്

അടുത്ത വർഷം ഇന്ത്യയിൽ ആദ്യ ഇലക്ട്രിക് വാഹനം ഇറക്കുന്നമെന്ന് സി.ഇ.ഒ

MediaOne Logo

Web Desk

  • Updated:

    2022-05-18 14:02:29.0

Published:

18 May 2022 1:58 PM GMT

ടാക്‌സ് കുറവ്, ഇന്ത്യയിൽ ചെറു ഇ.വി കാറുകളുമായി ആഗോള നിർമാതാക്കളായ സ്‌റ്റെല്ലാൻറിസ്
X

ഇന്ത്യയിൽ നാലു മീറ്റർ നീളമുള്ള ചെറു സ്മാർട്ട് കാർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കാൻ ലക്ഷ്യമിട്ട് ആഗോള നിർമാതാക്കളായ സ്‌റ്റെല്ലാൻറിസ്. ചെറുകാറുകളുടെ ടാക്‌സ് കുറവാണെന്നതാണ് ഈ തീരുമാനത്തിന് പിറകിലെ പ്രചോദനം. അടുത്ത വർഷം ഇന്ത്യയിൽ ആദ്യ ഇ.വി ഇറക്കുമെന്ന് സ്‌റ്റെല്ലാൻറിസ് സി.ഇ.ഒ കാർലോസ് ടവാരസ് അറിയിച്ചു. യൂറോപ്പിലും ചൈനയിലുമുള്ള തകർച്ച ഓട്ടോമോട്ടീവ് രംഗത്ത് ഇന്ത്യക്ക് വളരാനുള്ള അവസരമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.


സി ക്യൂബ്ഡ് പ്രോഗ്രം എന്ന സ്മാർട്ട് കാർ പ്രോഗ്രാമിൽ ഇന്ത്യയിൽ തന്നെയാണ് ഇ.വി കാർ നിർമിക്കുക. സിട്രോണിന്റെ CMP പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഒതുക്കമുള്ളതും താങ്ങാനാവുന്നതുമായ കാറുകളുടെ ആഗോള ഉൽപ്പാദന അടിത്തറയായി ഇന്ത്യയെ കാണുകയാണ് കമ്പനി. 2030 ഓടെ ഇന്ത്യയിൽ കമ്പനിയുടെ വരുമാനം ഇരട്ടിയിലേറെയാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. രാജ്യത്ത് 'ജീപ്പ്', 'സിട്രോൺ' എന്നീ ബ്രാൻഡുകൾ ഇറക്കുന്ന കമ്പനിയാണ് ഈ യൂറോ അമേരിക്കൻ നിർമാതാക്കളുടേത്. ജീപ്പ് ഏറെ ജനപ്രിയത നേടുന്ന സാഹചര്യത്തിൽ വിവിധ ബ്രാൻഡുകളുടെ ഇലക്ട്രിക് വേർഷനുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി.



ലോകത്തെ നാലാം വൻകിട ഓട്ടേമേക്കറായ കമ്പനി എൻജിനുകളുടെയും ഗിയർബോക്‌സുകളുടെയും സോഴ്‌സിങ് ഹബ്ബായാണ് നിലവിൽ ഇന്ത്യയെ ഉപയോഗിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ ജനകീയമായാൽ ഈ സോഴ്‌സിങ് വർധിക്കും. 'ഇന്ത്യയിൽ നിന്ന് വിവിധ ഇടങ്ങളിലേക്ക് സാമഗ്രികൾ കയറ്റിയയക്കുന്നത് നല്ലതാണ്. ബാറ്ററികളും സെല്ലുകളും ഇന്ത്യയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' ടവരാസ് അറിയിച്ചു.



2030 ഓടെ യൂറോപ്പിൽ 100 ശതമാനവും യു.എസ്സിൽ 50 ശതമാനവും ഇ.വി വിൽപ്പന പ്രതീക്ഷിക്കുന്ന കമ്പനി ഇന്ത്യയിൽ ദശാബ്ദത്തിന്റെ അവസാനത്തോടെ 25-30 ശതമാനം വളർച്ചയാണ് കണക്കുകൂട്ടുന്നത്. കോമ്പാക്ട് ഇലക്ട്രിക് വെഹികിൾ പുറത്തിറക്കുന്നത് വഴി അതിദ്രുത വളർച്ചയുള്ള ഇ.വി രംഗത്ത് ഇടം കണ്ടെത്തുകയാണ് സിട്രോൺ. മാരുതിയടക്കമുള്ള നിർമാതാക്കൾ പതിയെയാണ് ഇ.വി രംഗത്തെത്തുന്നത്. 2025 ഓടെയാണ് മാരുതി ആദ്യ ഇ.വി ഇറക്കുക. ഹ്യൂണ്ടായി അടുത്ത രണ്ടു മൂന്നു വർഷത്തിനുള്ളിലാണ് ഇ.വി നിർമിക്കുക.

Global auto maker Stellantris launches EV cars in India

TAGS :

Next Story