Quantcast

'ഇതെന്‍റെ സ്വപ്ന സാക്ഷാത്കാരമാണ്'; ടോപ് ഗിയര്‍ മാഗസിന്‍ കവര്‍ ചിത്രത്തില്‍ ഇടം പിടിച്ച് ദുല്‍ഖര്‍

പ്രമുഖ ഓട്ടോമൊബൈൽ മാഗസിനായ ടേപ്ഗിയർ മാഗസിനിന്റെ കവറിൽ ഇടം പിടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ താരവും ഇന്ത്യയിലെ രണ്ടാമത്തെ നടനുമാണ് ദുൽഖർ സൽമാൻ

MediaOne Logo

Web Desk

  • Updated:

    2023-03-28 12:15:52.0

Published:

28 March 2023 12:14 PM GMT

Dulquer on the cover of Top Gear magazine, entertainment news
X

ബി.ബി.സി ടോപ് ഗിയർ ഇന്ത്യ മാഗസിനിൽ കവർ ചിത്രത്തില്‍ ഇടംപിടിച്ച് ദുൽഖർ സൽമാൻ. ടോപ് ഗിയർ ഇന്ത്യ മാഗസിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക എഡിഷന്റെ കവറിലാണ് ദുൽഖർ എത്തിയത്. താരം തന്നെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്.

ഇത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്നാണ് ദുൽഖർ ചിത്രത്തോടൊപ്പം കുറിച്ചത്. പ്രമുഖ ഓട്ടോമൊബൈൽ മാഗസിനായ ടേപ്ഗിയർ മാഗസിനിന്റെ കവറിൽ ഇടം പിടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ താരവും ഇന്ത്യയിലെ രണ്ടാമത്തെ നടനുമാണ് ദുൽഖർ സൽമാൻ. ചുവന്ന ഔഡി ആർ.എസ് ഇ-ട്രോൺ ജിറ്റി കാറിനൊപ്പമാണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.


2023 ലെ ബി.ബി.സി ടോപ്ഗിയർ ഇന്ത്യാ അവാർഡും ദുൽഖർ നേരത്തെ സ്വന്തമാക്കിയിരുന്നു. ഈ വർഷത്തെ പെട്രോൾഹെഡ് പുരസ്‌കാരമാണ് ദുൽഖറിന് ലഭിച്ചിരിക്കുന്നത്. 'ചുപ്' എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനത്തിനാണ് താരത്തിന് അവർഡ് ലഭിച്ചിരിക്കുന്നത്. ടോപ് ഗിയറിന്റെ 40 പുരസ്‌കാരങ്ങളിൽ ഒന്ന് മാത്രമാണ് സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നത്.

അടുത്തിടെ, ഇതേ ചിത്രത്തിലെ തന്നെ നെഗറ്റീവ് റോളിന് മികച്ച നടനുള്ള ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡും താരം നേടിയിരുന്നു. പാൻ ഇന്ത്യ ചിത്രമയ കിംങ് ഓഫ് കെൽക്കത്തയാണ് ഇനി ദുൽഖറിന്റേതായി തിയേറ്ററിലെത്താനുള്ള പുതിയ ചിത്രം. ഈ വർഷം ഓണത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.


ദുൽഖറിന്റെ സിനിമ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്. വെഫേർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ദുൽഖറിൻറെ ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖറിനെ കിംഗ് ഓഫ് കൊത്തയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രേക്ഷകർ കണ്ടത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ് എൻറർറ്റൈനർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പു തരുന്നു.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിൻറെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. നാഷണൽ ലെവലിൽ ഗംഭീര വിജയ ചിത്രങ്ങളുടെ ഭാഗമായ സീ സ്റ്റുഡിയോസിന് നിർമ്മാണ പങ്കാളികളായി വേഫേറെർ ഫിലിംസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ മലയാളത്തിൽ നല്ല സിനിമകൾ എത്തിക്കുന്നതിന് കാരണമാകുമെന്നും, പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാനോടൊപ്പവും അഭിലാഷ് ജോഷിയോടും ടീമിനുമൊപ്പം ആദ്യ മലയാള ചിത്രത്തിൽ പങ്കാളിയാകുന്നതിലുള്ള സന്തോഷവും സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്രിവാൾ അറിയിച്ചു.


രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൻറെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം-നിമീഷ് രവി, സ്‌ക്രിപ്റ്റ്-അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ-ശ്യാം ശശിധരൻ, മേക്കപ്പ്-റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-പ്രവീൺ വർമ്മ, സ്റ്റിൽ-ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ. സംഗീതം-ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്.


പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഉറപ്പുനൽകുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്-അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി.ആർ.ഒ-പ്രതീഷ് ശേഖർ.

TAGS :

Next Story