Quantcast

ടൊയോട്ട ഹൈ റൈഡറിന്റെ മാരുതി വേർഷൻ- ഗ്രാൻഡ് വിറ്റാരയുടെ ബുക്കിങ് ആരംഭിച്ചു

മാരുതി ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കൂടിയ മോഡലായിരിക്കും ഗ്രാൻഡ് വിറ്റാര.

MediaOne Logo

Web Desk

  • Published:

    11 July 2022 12:37 PM GMT

ടൊയോട്ട ഹൈ റൈഡറിന്റെ മാരുതി വേർഷൻ- ഗ്രാൻഡ് വിറ്റാരയുടെ ബുക്കിങ് ആരംഭിച്ചു
X

ടൊയോട്ടയും മാരുതിയും ചേർന്ന് നിർമിച്ച് ഒരു മിഡ് സൈസ് എസ്.യു.വി ഹൈ റൈഡർ എന്ന പേരിൽ ടൊയോട്ട പുറത്തിറക്കിയത് മുതൽ വാഹനലോകം ചോദിക്കുന്ന ചോദ്യമാണ് എന്നാണ് മാരുതിയുടെ ബാഡ്ജ് വച്ച് ആ വാഹനം പുറത്തിറക്കുക എന്നത്. എന്നാൽ വിഷയത്തിൽ മാരുതി അധിക കാര്യങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. അതിന് നൽകുന്ന പേര് പോലും മാരുതി സുസുക്കി പുറത്തുവിട്ടിരുന്നില്ല. വിറ്റാര എന്ന പേര് പോലും സൂചനകൾ മാത്രമായിരുന്നു.

എല്ലാ ചോദ്യങ്ങൾക്കും ഇപ്പോൾ മാരുതി ഔദ്യോഗികമായി തന്നെ മറുപടി തന്നിരിക്കുകയാണ്. ഗ്രാൻഡ് വിറ്റാര എന്നായിരിക്കും ഈ മോഡലിന്റെ പേരെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. ഹൈറൈഡറിലെ അതേ ഹൈബ്രിഡ്, സെമി ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ് ഗ്രാൻഡ് വിറ്റാരയിലും ഉൾപ്പെടുത്തിയിരിക്കുന്നത്. മാരുതിയുടെ പ്രീമിയം ഔട്ട്‌ലെറ്റായ നെക്‌സ വഴിയായിരിക്കും ഗ്രാൻഡ് വിറ്റാര വിൽക്കുക.

ഗ്രാൻഡ് വിറ്റാര എന്ന പേരിൽ തന്നെ വർഷങ്ങൾക്ക് മുമ്പ് മാരുതി ഒരു എസ്.യു.വി ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. പൂർണമായും ഇറക്കുമതി ചെയ്ത ആ മോഡൽ വിലയുടെ കാര്യത്തിൽ ഇന്ത്യക്കാർക്ക് യോജിക്കുന്നതായിരുന്നില്ല. അതുകൊണ്ട് തന്നെ അന്ന് ഗ്രാൻഡ് വിറ്റാര ഒരു വിജയമായിരുന്നില്ല. അന്ന് പരാജയപ്പെട്ട അതേപേരിൽ തന്നെ വീണ്ടും ഒന്ന് പയറ്റിനോക്കുകയാണ് മാരുതി ഇപ്പോൾ. ഇന്ത്യൻ മാർക്കറ്റിൽ എസ്.യു.വികൾക്കുള്ള നല്ല കാലം മുതലെടുക്കാനാണ് മാരുതി വർഷങ്ങൾക്ക് ശേഷം മിഡ് സൈസ് എസ്.യു.വിലേക്ക് വന്നിരിക്കുന്നത്.

മാരുതി ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കൂടിയ മോഡലായിരിക്കും ഗ്രാൻഡ് വിറ്റാര. ടൊയോട്ട ഹൈ റൈഡറിന്റെയും മാരുതി ഗ്രാൻഡ് വിറ്റാരയുടേയും ഉത്പാദനം ഉടൻ ടൊയോട്ടയുടെ കർണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിൽ ഉടൻ ആരംഭിക്കും. ഓൾ വീൽ ഡ്രൈവ് ഓപ്ഷനോട് കൂടിയ മോഡലിന് കരുത്ത് പകരുക മാരുതിയും ടൊയോട്ടയും ചേർന്ന് നിർമിച്ച 1.5 ലിറ്റർ സെമി ഹൈബ്രിഡ്, ഫുൾ ഹൈബ്രിഡ് എഞ്ചിനായിരിക്കും.

പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് ഇന്റീരിയറിലും എക്സ്റ്റീരിയിറിലും ഹൈ റൈഡറുമായി ഗ്രാൻഡ് വിറ്റാരയക്ക് കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. ജൂലൈ 20 നാണ് വാഹനം ഔദ്യോഗികമായി പുറത്തിറക്കുക. 11,000 രൂപ നൽകി ഗ്രാൻഡ് വിറ്റാര നെക്‌സ വഴി ബുക്ക് ചെയ്യാൻ സാധിക്കും.

TAGS :

Next Story